ഹുലുന്‍ബുയര്‍: എഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തി്. ജുഗ്രാജ് സിങ് നേടിയ ഗോളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ ചൈന നിരാശയോടെ മടങ്ങി.
ൂര്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ മൂന്ന് പകുതിയിലും ചൈന ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുകയായിരുന്നു. കന്നിക്കിരീടമോഹവുമായി കലാശപ്പോരിനിറങ്ങിയ ചൈന തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ നടത്തി. കൗണ്ടര്‍ അറ്റാക്കുകളുമായി ചൈന ആദ്യ ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു.എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ ജുഗ് രാജ് സിങ് രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ ഒരിക്കല്‍കൂടി കിരീടത്തിലെത്തി.
സെമി ഫൈനലില്‍ തെക്കന്‍ കൊറിയയെ 4-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്.ടൂര്‍ണമെന്റിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകര്‍ത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി.മലേഷ്യക്കെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം. കൊറിയയെ 3-1നും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: