കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് (എംടിബിഡി) ഡ്രൈവേഴ്സ് ദിനത്തിന്റെ ഭാഗമായി മഹീന്ദ്ര സാരഥി അഭിയാന് മുഖേന ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉന്നതവിജയം നേടിയ ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക് 10,000 രൂപ സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും. 2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മഹീന്ദ്ര ട്രക്കിന്റെയും ബസ്സിന്റെയും നേതൃത്വത്തിലാണ് ആദരം സംഘടിപ്പിക്കുന്നത്. അതില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്ക്ക് 1000 സ്കോളര്‍ഷിപ്പുകള്‍ സമ്മാനിക്കും. ഈ സംരംഭത്തിന് തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിര്‍മ്മാതാക്കളില്‍ ഒരാളാണ് മഹീന്ദ്ര. 2014 ല്‍ ആരംഭിച്ച സാരഥി അഭിയാന് പദ്ധതി വഴി ഇതുവരെ 10,029 പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ നല്കി അവരുടെ ജിവിതം ശോഭനമാക്കാന്‍ മഹീന്ദ്ര പ്രതിജ്ഞാബദ്ധമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം വിനോദ് സഹായ് പറഞ്ഞു. ഇതുവഴി നമ്മുടെ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും മികച്ച സംഭാവന നല്കുന്ന സ്ത്രീകളുടെ ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് മഹീന്ദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹീന്ദ്ര സാരഥി അഭിയാനിലൂടെയുള്ള സുസ്ഥിരമായ പ്രതിബദ്ധത ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കളുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല പുതിയ അവസരങ്ങളുടെ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ വാണിജ്യ വാഹനങ്ങളുടെ ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: