കൊച്ചി: വിരസമായി മുന്നേറിയ കളിയുടെ അവസാനത്തെ 10 മിനിറ്റില്‍ മൂന്നുഗോള്‍. തുടര്‍ന്ന് കളത്തില്‍ കൂട്ടത്തല്ലും. തിരുവോണ ദിനത്തില്‍ ആരാധകര്‍ക്ക് കണ്ണീരോണം സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയും.
ഐഎസ്എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് പഞ്ചാബ് എഫ്സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85ാം മിനുറ്റില്‍ ലൂക്ക മജ്സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. അധികസമയത്ത് (90+2) ജിമെനസിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. മൂന്ന് മിനുറ്റുകള്‍ക്ക് ശേഷം ഫിലിപ് മിഴ്സ്ലാക്കിലൂടെ പഞ്ചാബ് വിജയഗോള്‍ കണ്ടെത്തി.
രണ്ടാം ഗോളിനു പിന്നാലെ മത്സരം കൂടുതല്‍ പരുക്കനായി. ഇതിനിടെ ഒരു ഹൈബോള് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ലൂക്കാ മയ്സെനെ ബ്ലാസ്റ്റേഴ്സിന്റെ കെ.പി. രാഹുല്‍ ഇടിച്ചിട്ടത് കയ്യാങ്കളിക്കു കാരണമായി. പഞ്ചാബ് എഫ്!സിയുടെ കോച്ചിങ് സ്റ്റാഫിലെ അംഗം രാഹുലിനെതിരെ തിരിഞ്ഞത് സംഘര്‍ഷം വര്‍ധിപ്പിച്ചു. ഓടിയെത്തിയ പഞ്ചാബ് എഫ്!സി പരിശീലകനാണ് താരങ്ങളെ പിടിച്ചുമാറ്റിയത്.
പേപ്പറിലെ നിലവാരത്തിനൊത്ത് പന്തുതട്ടാനാകാത്ത ബ്ലാസ്റ്റേഴ്സിനെയായിരുന്നു മൈതാനത്ത് കണ്ടത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയില്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മൈതാനത്ത് ഒത്തിണക്കത്തോടെ പന്തുതട്ടാന്‍ ബുദ്ധിമുട്ടി. കൃത്യമായി പദ്ധതികളുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ച പഞ്ചാബ് മികച്ച അവസരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ചു. ആദ്യ പകുതിയില്‍ അവര്‍ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായി.പഞ്ചാബിന്റെ വിനീത് റായിയുടെ ഗോള്‍ശ്രമത്തോടെയായിരുന്നു കലൂരിലെ മത്സരത്തിന് താളം കൈവന്നത്. മധ്യനിരകേന്ദ്രീകരിച്ചായിരുന്നു ഇരുടീമുകളും ആദ്യ നിമിഷങ്ങളില്‍ പന്തുതട്ടിയത്. രാഹുല്‍ കെപിയും നോഹ സദൗയിയും ബ്ലാസ്റ്റേഴ്സിനായി ഒന്ന്, രണ്ട് അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നീക്കങ്ങള്‍ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: