കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 11 -ാം സീസണ് കൊല്‍ക്കത്തയില്‍ കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലായിരുന്നു ഉദ്ഘാടനമത്സരം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്നാണ്. തിരുവോണ ദിനത്തില്‍ കളിവെച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. സീസണിലെ ആദ്യ മത്സരമായതിനാലും തിരുവോണത്തിന്റെ അവധിയായതിനാലും കൂടുതല്‍പേര്‍ എത്തുമെന്നായിരുന്നു വിശദാകരണം. എന്നാല്‍ ടിക്കറ്റ് നാലിലൊന്നു പോലും വിറ്റുപോയില്ല. വൈകിട്ട് 7.30നു കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്സിയാണു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ നായകന്.
സ്വീഡിഷ് പരിശീലകനായ മൈക്കല്‍ സ്റ്റാറേയുടെ കീഴില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐ.എസ്.എല്‍ സീസണാണ് ഇത്. മൈക്കല്‍ സ്റ്റാഹ്റെയ്ക്ക് കീഴില്‍ ഡ്യൂറന്‍ഡ് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു.
ഓണ ദിവസം ആയതിനാല്‍ കളി നടക്കുന്ന കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കപ്പാസിറ്റിയുടെ പകുതി പേര്‍ക്കുമാത്രമേ ഇന്ന് പ്രവേശനം നല്‍കൂ എന്ന് കേരള ബ്ലാസ്റ്റേറ്റേഴ്സ് പത്രക്കുറിപ്പിലൂടെ അറിിയച്ചിട്ടുണ്ട്. തിരുവോണ ദിവസം സ്റ്റേഡിയം സ്റ്റാഫുകളുടെ ജോലിഭാരം കുറക്കുന്നതിനാണ് ാണികളുടെ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമാക്കിയത്. സ്റ്റേഡിയം സ്റ്റാഫുകള്‍ അടക്കമുള്ളവരുടെ ജോലി മത്സരം തുടങ്ങുന്നതിനും മുമ്പേ ആരംഭിക്കും. തലേ ദിവസം രാത്രിയില്‍ തുടങ്ങുന്ന ജോലി മത്സര ശേഷം അര്‍ധ രാത്രിയോളം നീളും. സ്റ്റേഡിയം കപ്പാസിറ്റി കുറക്കുന്നതിലൂടെ ഈ തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചിയിലെ മത്സരങ്ങളെല്ലാം ആരാധകരെ കൊണ്ട് തിങ്ങിനിറയുന്നതാണ് പതിവ്. എന്നിട്ടും സീസണിലെ ആദ്യമത്സരം തിരുവോണ ദിവസം വെച്ചത് വിമര്‍ശിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: