ലക്നൗ : ജ്ഞാൻ വാപിയെ മസ്ജിദ് എന്ന് വിളിച്ചാലും യഥാർത്ഥത്തിൽ അവിടെയുള്ളത് വിശ്വനാഥ ഭഗവാനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിഡിയു ഗോരഖ്പൂർ സർവകലാശാലയിൽ നാഥ്പന്തിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ആദി ശങ്കരൻ കാശിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ പരീക്ഷിച്ചത് ഭഗവാൻ വിശ്വനാഥനാണ് . ബ്രഹ്മസത്യം അറിഞ്ഞതിന് ശേഷം ബ്രഹ്മത്തെ നിരാകരിക്കുന്നുവെങ്കിൽ, നിങ്ങളുടെ അറിവ് സത്യമല്ല എന്ന് ആദിശങ്കരനെ ബോദ്ധ്യപ്പെടുത്തിയതും ഭഗവാനാണ് . ഇത് കേട്ട ആദിശങ്കരാചാര്യർ നീ ആരാണ് എന്ന് ചോദിച്ചപ്പോൾ ജ്ഞാൻ വാപിയിൽ ധ്യാനത്തിനായി വന്നിരിക്കുന്ന യഥാർത്ഥ വിശ്വനാഥൻ ഞാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ട ആദിശങ്കരാചാര്യർ അദ്ദേഹത്തിന്റെ മുമ്പിൽ നമസ്കരിച്ചു. ഇന്ന് ആളുകൾ അതിനെ പള്ളി എന്ന് വിളിക്കുന്നത് ഖേദകരമാണ്.‘ യോഗി പറഞ്ഞു.
ഹിന്ദി ഭാഷദിനആശംസകളും അദ്ദേഹം നേർന്നു. രാജ്യത്തെ വലിയൊരു ജനവിഭാഗം അറിയപ്പെടുന്ന രാജ്യത്തെ ബന്ധിപ്പിക്കാൻ പ്രായോഗിക ഭാഷയുണ്ടെന്നും ഹിന്ദിയുടെ ഉത്ഭവം ദേവവാണി സംസ്കൃതത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. . എല്ലാ ഭാഷയുടെയും ഉറവിടം സംസ്കൃതവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരേയും ബന്ധിപ്പിക്കുന്ന ഒരു പാരമ്പര്യം ഭാരതത്തിലെ സന്യാസിമാർക്കുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: