നഗരയാത്രയ്ക്ക് ഇന്ത്യന്‍ റെയില്‍വേ രൂപകല്‍പ്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സര്‍വീസ് ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയില്‍. അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വണ്ടിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ് നടക്കുക.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച വണ്ടിയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ മാസമാണ് നടന്നത്. നിലവിലുള്ള മെമുവിന്റ പരിഷ്കൃത രൂപമാണ് വന്ദേ മെട്രോ. മണിക്കൂറില്‍ 110 മുചല്‍ 130 കീലോമീറ്റര്‍ വേഗതയാണുള്ളത്. 12 കോച്ചുള്ള ട്രെയിനിന്റെ ഒരു കോച്ചില്‍ നൂറ് പേര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: