ഓണാഘോഷങ്ങളോടനുബന്ധിച്ച് കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയില്‍ പറന്നിറങ്ങിയത്. വിമാനത്തെ വരവേല്‍ക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിന് ക്രൂ ഒഴികെയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ എത്തിയത്. വിമാനത്തിന്റെ ചിറകുകള്‍ക്കിടയിലും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് മുന്നിലും അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്. 180 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: