ന്യൂദല്‍ഹി: ഭാരതവുമായി വളരെ അടുത്ത സൗഹൃദമെന്ന് ഭാരതത്തിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ഭാരതത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഒരു വിളിക്കപ്പുറം ഞങ്ങളുണ്ട്, മുംബൈയിലെ ഗണേശോത്സവ പൂജാപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലപ്പോള്‍ ഇരു രാജ്യങ്ങളും നേരിടുന്നത് ഒരേ ശത്രുക്കളെ തന്നെ ആയിരിക്കും. ഒരുമിച്ച് നില്ക്കുമ്പോള് നമ്മള് ശക്തരാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭാരതത്തിന് പ്രത്യേക ഇടം നല്‍കുന്നുണ്ട്. രാജ്യത്തിന് ആവശ്യമുള്ള ഘട്ടത്തില്‍ ഒരുവിളിക്കപ്പുറം യുഎസ് സഹായത്തിനുണ്ടാകും. വെല്ലുവിളികളില്‍ ഭാരതത്തിന് സഹായകമായി നിലകൊള്ളും. ക്വാഡ് സഖ്യമുള്‍പ്പെടെ പല കാര്യങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാരതത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ആരും ഇടപെടേണ്ടതില്ല. എന്നാല്‍ ചൈന്യയുമായുണ്ടായ അതിര്‍ത്തി വിഷയത്തില്‍ ഭാരതത്തിനൊപ്പം നില്ക്കുന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്. പലഘട്ടത്തിലും യുഎസ് ഭാരതത്തിന് അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിരോധ സാങ്കേതിക രംഗങ്ങളില്‍ ഭാരതവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: