കൊച്ചി: മെഡിക്കല്‍ സാങ്കേതിക വിദ്യയില്‍ അഗാപ്പെ പോലെയുള്ള കമ്പനികളുടെ പ്രവര്‍ത്തനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാക്കനാട് കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിച്ച അഗാപ്പെ ഡയഗ്നോസ്റ്റിക്സ് കമ്പനിയുടെ രണ്ടാമത്തെ മെഡിക്കല്‍ ഉപകരണ നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം എറണാകുളം ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗപ്രതിരോധം കൂടാതെ ചികിത്സാ രംഗത്തും കേരളം അഭൂതപൂര്‍വ നേട്ടം ഇത്തരം കമ്പനികളിലൂടെ കൈവരിച്ചിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ന്യൂറോളജി, ഹൃദയം, കാന്‍സര്‍, ശ്വാസകോശ രോഗങ്ങളുടെ നിര്‍ണയത്തിനു സഹായകരമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിക്കുന്നതുമായ ഉപകരണങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇപ്പോള്‍ 500 കോടി വാര്‍ഷികാദായം ഉള്ള അഗാപ്പെ വരും വര്‍ഷത്തില്‍ 3 ഇരട്ടി ആകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ എംപി ബെന്നി ബഹനാന്, എംഎല്‍എ ശ്രീനിജന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി ഹരികിഷോര്‍, ഇപ്പാ പ്രതിനിധികളായ ഷിഗേ കാസുതക്കേച്ചി, ഗോലേഷിക്കാവ, അഗാപ്പെ ചെയര്മാന് ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: