ഷിംല: സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ അനധികൃതമായി നിര്‍മിച്ച മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധ റാലി മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നത് തടയാന്‍ ധല്ലി ടണല്‍ ഈസ്റ്റില്‍ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
അതേസമയം സമരം നടത്തുന്ന ബിജെപിക്കാരാണെന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങിന്റെ പ്രസ്താവന വിവാദമായി. സമരത്തില്‍ എല്ലാ രാഷ്ട്രീയത്തില്‍പ്പെട്ടവരുമുണ്ട്.
സഞ്ജൗലിയിലെ തിരക്കേറിയ മാര്‍ക്കറ്റിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം നാല് നിലയിലുള്ള മസ്ജിദാക്കി മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സാധാരണ വഴിയോരക്കച്ചവടക്കാരെ വരെ അനധികൃതമെന്ന് പറഞ്ഞ് ഒഴിപ്പിക്കുന്ന സര്‍ക്കാരാണ് ഈ കെട്ടിടം സംരക്ഷിക്കുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന സിവില്‍ സൊസൈറ്റി ദേവഭൂമി സംഘടന് ചൂണ്ടിക്കാട്ടി. ത്രിവര്ണപതാകകകളുമായാണ് ആയിരക്കണക്കിനാളുകള്‍ സഞ്ജൗലിയിലേക്ക് മാര്‍ച്ച് നടത്തിയത്.
അതേസമയം പ്രതിഷേധം സമാധാനത്തെ ബാധിക്കരുതെന്നും മസ്ജിദ് നിയമവിരുദ്ധമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു.
അനധികൃത നിര്‍മാണത്തിനെതിരായ നടപടി സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണെന്ന് പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: