Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ ഗാന്ധി റെയില്‍പാളങ്ങള്‍ പരിശോധിക്കുന്ന ഗ്യാങ്മാന്‍മാരെ കണ്ടത് എന്തിന്? ട്രെയിന്‍ അട്ടിമറിശ്രമങ്ങളുമായി കൂട്ടിവായിച്ച് ടിജി

ട്രെയിനുകള്‍ പാളം തെറ്റിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ഈ സാഹചര്യത്തില്‍ ഗ്യാങ്മാന്‍മാരെ രാഹുല്‍ ഗാന്ധി കണ്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ടിജി മോഹന്‍ദാസ്.

Janmabhumi Online by Janmabhumi Online
Sep 10, 2024, 10:59 pm IST
in Kerala
രാഹുല്‍ ഗാന്ധി ഗ്യാങ്മാന്‍മാരുടെ വേഷത്തില്‍ റെയില്‍വേ ട്രാക്ക് പരിശോധിക്കുന്ന ജീവനക്കാരെ കാണാന്‍ പോകുന്നു (ഇടത്ത്)

രാഹുല്‍ ഗാന്ധി ഗ്യാങ്മാന്‍മാരുടെ വേഷത്തില്‍ റെയില്‍വേ ട്രാക്ക് പരിശോധിക്കുന്ന ജീവനക്കാരെ കാണാന്‍ പോകുന്നു (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം റെയില്‍പാളങ്ങള്‍ പരിശോധിക്കുന്ന ഗ്യാങ്മാന്‍മാരെ കണ്ടത് എന്തിനാണെന്ന ചോദ്യം സംശയം ജനപ്പിക്കുന്നു. 24 മണിക്കൂറും റെയില്‍പാളങ്ങള്‍ പരിശോധിക്കേണ്ട റെയില്‍വേ ജീവനക്കാരാണ് ഗ്യാങ്മാന്‍മാര്‍. ഇപ്പോള്‍ ട്രെയിനുകള്‍ പാളം തെറ്റിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ഈ സാഹചര്യത്തില്‍ ഗ്യാങ്മാന്‍മാരെ രാഹുല്‍ ഗാന്ധി കണ്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ടിജി മോഹന്‍ദാസ്.

കഴിഞ്ഞ ദിവസം കാളിന്ദി എക്സ്പ്രസിനെ പാളം തെറ്റിക്കാനും വന്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതിനും പാളത്തില്‍ ഗ്യാസ് കുറ്റിയും പെട്രോള്‍ നിറച്ച കുപ്പിയും വെച്ചത് വലിയ വാര്‍ത്തയാവുകയാണ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളം തെറ്റിക്കാന്‍ ശ്രമം നടന്നിരുന്നു. ഭട്ടാസയ്‌ക്കും ഷംസാബാദിനും ഇടയിലുള്ള പാളത്തില്‍ ഒരു കൂറ്റന്‍ മരത്തടി കൊണ്ടിട്ടായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചത്.എന്നാല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്ത്തിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഇങ്ങിനെ ട്രെയിനുകള്‍ പാളം തെറ്റിച്ച് അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള നിരവധിയായ ശ്രമങ്ങള്‍ രാജ്യത്ത് ഉടനീളം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ഗ്യാങ്മാന്‍മാരെ കണ്ടത്.

റെയില്‍വേ ലൈന്‍ എപ്പോഴും പരിശോധിക്കുന്നവരാണ് ഗ്യാങ്മാന്‍മാര്‍. ഇവരെ കണ്ടിട്ട് നിങ്ങള്‍ക്കുള്ള ശമ്പളം മതിയോ? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചത്. ആര്‍ക്കെങ്കിലും ഈ ഭൂമിയില്‍ മതിയായ ശമ്പളം കിട്ടുന്നുണ്ടോ? ഗ്യാങ്മാന്‍മാര്‍ക്ക് മതിയായ ശമ്പളം കിട്ടുന്നില്ല തുടങ്ങിയ അവരുടെ പരാതികള്‍ രാഹുല്‍ കേള്‍ക്കുമ്പോള്‍ 16 ക്യമാറകളാണ് ആ ദൃശ്യങ്ങള്‍ ഒപ്പിടെയുക്കുന്നത്. പിന്നീട് ഇതെല്ലാം റീല്‍സ് ആയി സമൂഹമാധ്യമങ്ങളിലൂടെ പ്രചിരിപ്പിക്കുകയാണ് ലക്ഷ്യം. “- ടിജി പറയുന്നു.

റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുക ഇതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. അവര്‍ക്ക് വലിയ മോഹങ്ങള്‍ കൊടുക്കുക. ഇതുവഴി റെയില്‍വേ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പ്രചരിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. റെയില്‍വേ പോലുള്ള ഒരു വലിയ സ്ഥാപനമാകുമ്പോള്‍ അവിടെ പലവിധ പ്രശ്നങ്ങള്‍ ഉണ്ടാകാം. അത് ഊതിപ്പെരുപ്പിച്ച് അസംതൃപ്തി ഉണ്ടാക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. “- ടിജി മോഹന്‍ദാസ് ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ട്രെയിനപകടം ഉണ്ടാകുമ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ചീത്തവിളിക്കുകയല്ലാതെ, ആരാണ് കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാന്‍ റെയില്‍പാളത്തില്‍ ഗ്യാസ് കുറ്റി കൊണ്ടിട്ടത്, പെട്രോള്‍ നിറച്ച കുപ്പി കൊണ്ടുവെച്ചത് എന്നൊന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നില്ല. വന്ദേഭാരത് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഇരുമ്പുദണ്ഡ് പാളത്തില്‍ കൊണ്ടിട്ടത് ആരാണ്? കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളം തെറ്റിക്കാന്‍ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ ഭട്ടാസയ്‌ക്കും ഷംസാബാദിനും ഇടയിലുള്ള പാളത്തില്‍ ഒരു കൂറ്റന്‍ മരത്തടി കൊണ്ടിട്ടത് ആരാണ്?.ഇതിനെക്കുറിച്ചൊന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നില്ല. “-ടിജി മോഹന്‍ദാസ് പറയുന്നു.

ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുകയാണ് റെയില്‍പാളം. ആ പാളത്തിന്മേല്‍ ആര്‍ക്കും കണ്ണുവെട്ടിച്ച് എന്തും കൊണ്ടുപോയ് വെയ്‌ക്കാം. അങ്ങിനെ ഒരു അന്തരീക്ഷം സൃഷ്ടിച്ചത് ആരാണ്? പണ്ടൊന്നും ഇതുപോലുള്ള അട്ടിമറികളൊന്നും ആരും ചെയ്തിട്ടില്ല. പണ്ടൊക്കെ കുട്ടികള്‍ ഇതുപോലുള്ള ചെറിയ കുസൃതികള്‍ ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം കാളിന്ദി എക്സ് പ്രസ് പോകുന്ന റെയില്‍പാളത്തില്‍ മൂന്ന് കാര്യങ്ങളാണ് ചെയ്തത്. ഒരു പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍, അതിനപ്പുറം പെട്രോള്‍ നിറച്ച കുപ്പി, അടുത്ത പാളത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ബോക്സ് വെയ്‌ക്കുന്നു. അതായത് മൂന്ന് തരത്തില്‍ അപകടമുണ്ടാക്കാവുന്ന സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചത്. പക്ഷെ അവിടെ എത്തുമ്പോഴേക്കും ബുദ്ധിമാനായ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തിക്കളഞ്ഞു. അതിനാല്‍ ദുരന്തം ഒഴിവായി. മറ്റൊരു ദിവസം ഒരു റെയില്‍പാളത്തില്‍ ഒരു പയ്യന്‍ ഗ്യാസ് കുറ്റിയുമായി സൈക്കിളില്‍ വന്ന് റെയില്‍പാളത്തില്‍ ആ ഗ്യാസ് കുറ്റി കൊണ്ടുവന്നുവെച്ചു. പൊലീസുകാര്‍ പയ്യനെ കയ്യോടെപൊക്കി. അവന്‍ ഏതോ ഒരാള്‍ പറഞ്ഞിട്ടാണ് താന്‍ ഗ്യാസ് കുറ്റികൊണ്ടുവെച്ചതെന്ന് പറഞ്ഞു. യഥാര്‍ഥ കുറ്റവാളിയുടെ പേര് പറയില്ല. ഈ കുറ്റം ചെയ്തതിന് അവനെ മൂന്ന് മാസത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. “- ടിജി പറയുന്നു.

“ഞാന്‍ പറയുന്നത് രാജ്യത്തെ രക്ഷിക്കാന്‍ സന്നദ്ധ സംഘടനകളെ രംഗത്തിറങ്ങണം. കാരണം റെയില്‍വേയ്‌ക്ക് മുഴുവന്‍ റെയില്‍പാളങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മതിയായ ഗ്യാങ്മാന്‍മാര്‍ ഇല്ല. അപ്പോള്‍ ഇത്തരം സന്നദ്ധസംഘടനകളെ ഏല്‍പിച്ചാല്‍ അവര്‍ നോക്കിക്കോളും.എങ്കില്‍മാത്രമേ ഇത്തരം അട്ടിമറിശ്രമങ്ങള്‍ നിര്‍ത്താന്‍ കഴിയൂ. കാരണം ഒരു മാസം 40 കോടി ജനങ്ങളാണ് റെയില്‍വേയെ ഉപയോഗിക്കുന്നത്.”. – ടി.ജി മോഹന്‍ദാസ് പറയുന്നു.

Tags: #TGMohandas#RahulGandhi#Indianrailways#Trainderailmentconspiracy#Trackman#Railwaytrackmen#Gangmen#trainderailment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

കോണ്‍ഗ്രസിനാവശ്യം മോദിയുടെ തലയോ? മോദിയെ പിന്നില്‍ നിന്നും കുത്താന്‍ രാഹുല്‍ ഗാന്ധി?

പുതിയ വാര്‍ത്തകള്‍

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies