തിരുവനന്തപുരം: സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ഗുരുതര സാമൂഹ്യപ്രശ്നത്തെ സംബന്ധിച്ച് പൊതുജനാവബോധം സൃഷ്ടിക്കുന്നതിനായി ബി.എന്‍.ഐ. മൊണാര്ക്സിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ വാക് ഫോര്‍ ലൈഫ് എന്ന പേരില്‍ ഒരു വാക്കത്തോണ്‍ സംഘടിപ്പിക്കുകയാണ്. മാനസികാരോഗ്യത്തിലൂടെ ആത്മഹത്യക്കെതിരെ ജനമുന്നേറ്റം എന്നതാണ് ലക്ഷ്യം.
ലോക ആത്മഹത്യാപ്രതിരോധ ദിനമായ സെപ്റ്റംബര്‍ 10ന്
രാവിലെ 7 മണിക്ക് മ്യൂസിയം ഗേറ്റില്‍ നിന്നാരംഭിച്ച് കവടിയാര്‍ സ്ക്വയറില്‍ സമാപിക്കുന്നതാണ് വാക് ഫോര്‍ ലൈഫ് വാക്കത്തോണ്‍. പൊതുജനങ്ങള്‍ക്ക് സകുടുംബം പങ്കെടുക്കാം.
സൗജന്യ കൗണ്‍സിലിംഗും മാനസികാരോഗ്യ ബോധവത്ക്കരണ ശില്പശാലയും വാക്കത്തോണിന്റെ ഭാഗമായി നടക്കും. ആത്മഹത്യാ ലക്ഷണങ്ങളും അപകടമുന്നറിയിപ്പുകളും തിരിച്ചറിയല്‍, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സഹജീവികള്‍ക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ലഭ്യമാക്കല്‍, സഹാനുഭൂതിയോടുകൂടിയ ഇടപെടല്‍ എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ അറിവ് പങ്കിടലും ഉണ്ടായിരിക്കും.
ബി.എന്‍.ഐ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറല്‍ സംഘടനയാണ് ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍. 79 രാജ്യങ്ങളിലായി 3,20,000 അംഗങ്ങളാണ് ലോകമെമ്പാടും ബി.എന്‍.ഐ.ക്ക് ഉള്ളത്.
ബി.എന്‍.ഐ. തിരുവനന്തപുരം മേഖലയിലെ ഏറ്റവും വലുതും സജീവവുമായ ചാപ്റ്ററാണ് ബി.എന്‍.ഐ. മൊണാര്‍ക്സ്. എഴുന്നൂറില്പരം ബിസിനസ് ഉടമകള്‍ അണിചേരുന്നതാണ് തിരുവനന്തപുരം ബി.എന്‍.ഐ. അംഗങ്ങള്‍ പരസ്പരം റഫറലുകളും വര്ദ്ധിതബിസിനസും കൈമാറിക്കൊണ്ട് ഒരുമിച്ച് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: