തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ പ്രതിഫലനമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്. ബിഎംഎസിന്റെ നേതൃത്വത്തില്‍ നടന്ന അമൃതാദേവി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ പ്രകൃതി പ്രതികരികരിക്കും. അടുത്ത കാലത്ത് സംസ്ഥാനത്തണ്ടായ സംഭവ വികാസങ്ങള്‍ ഇതിന് ഉദാഹരണമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ നാം സമയം കണ്ടെത്തിയില്ലെങ്കില്‍ നാളെ വനങ്ങളും നദികളും തരിശുഭൂമിയായി മാറും. പ്രകൃതിസംരക്ഷണത്തിനായി അമ്മയ്ക്കൊരു മരമെന്ന പേരില്‍ ബിഎംഎസ് നടത്തുന്ന പ്രവര്‍ത്തനം മഹനീയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന അമൃതദേവിയുടെ പേരിലുള്ള പുരസ്കാരം പരിസ്ഥിതി പ്രവര്ത്തകന് ശ്രീമന്‍ നാരായണന് മന്ത്രി സമ്മാനിച്ചു.
കൂടാതെ സംസ്ഥാനത്തും കര്‍ണാടകയിലുമായി 448 വൃക്ഷ തൈകള്‍ നട്ട് പ്രകൃതിസംരണ രംഗത്തെത്തിയ എട്ടു വയസുകാരി കോഴിക്കോട് സ്വദേശി ദേവികയ്ക്ക് പ്രത്യേക അനുമോദനവും നല്കി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്ത്തകന് അനില്‍ വൈദ്യ മംഗലം, എ.കെ സനന്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്, സംഘടന സെക്രട്ടറി കെ. മഹേഷ്, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി. മുരളീധരന്, സെക്രട്ടറിമാരായ കെ.വി മധുകുമാര്‍, സിബി വര്‍ഗ്ഗീസ്, ദേശീയ സമിതിയംഗം സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ജില്ലാ പ്രസിഡന്റ് ടി. രാഖേഷ് സെക്രട്ടറി ഇ.വി. ആനന്ദ്, അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണന്, ക്ഷേത്രീയ സംഘടന സെക്രട്ടറി എസ്.ദുരൈ രാജ്, സഹ സംഘടന സെക്രട്ടറി എം.പി. രാജീവന്, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: