ലാഹോര്‍: ഭാരതവുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പട്ടാളം പങ്കെടുത്തെന്ന് ഒടുവില്‍ പാകിസ്ഥാന് ആദ്യമായി, ഔദ്യോഗികമായി സമ്മതിച്ചു. ഭീകരരും കൂലിപ്പട്ടാളവുമാണ് കാര്‍ഗില്‍ മലനിരകളില്‍ ഭാരതത്തിനെതിരെ പോരാടിയതെന്നാണ് പാകിസ്ഥാന് ഇതുവരെ പറഞ്ഞിരുന്നത്.
99ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പട്ടാളം പങ്കെടുത്തു. പാക് ജിന്യൂസ് നെറ്റ്വര്ക്കിനു നല്കിയ അഭിമുഖത്തില്‍ കരസേനാ മേധാവി ജനറല്‍ അസീം മുനീര്‍ പറഞ്ഞു. മുന്‍ പ്രസിഡന്റും കരസേനാ മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫും ലഫ്. ജനറല്‍ ഷഹീദ് അസീസും ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കിലും അത് വിരമിച്ച ശേഷമായിരുന്നു.
ഇപ്പോള്‍ കരസേന മേധാവി ഇക്കാര്യം കാല്‍നൂറ്റാണ്ടിനു ശേഷം ശരിവെച്ചു. 1948, 65, 71 വര്‍ഷങ്ങളിലെ യുദ്ധത്തിലും 99 ലെ കാര്‍ഗില്‍ യുദ്ധത്തിലും നമ്മുടെ സൈന്യം ശത്രുക്കളോട് ശക്തമായി പോരാടി. രാജ്യത്തിന് വേണ്ടി ആയിരങ്ങളാണ് ജീവത്യാഗം ചെയ്തത്. ജനറല്‍ മുനീര്‍ പറഞ്ഞു. 1999 മെയ് 3 നാണ് പാക് സൈന്യവും ഭീകരരും ചേര്‍ന്ന് കാര്‍ഗിലില്‍ കടന്നു കയറിയത്. ജൂലൈ 26ന് അവരെ ഭാരത സൈന്യം അടിച്ചു പുറത്താക്കി.
നമുക്ക് 527 സൈനികരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതിനേക്കാള്‍ വളരെക്കൂടുതല്‍ പേരെ പാകിസ്ഥാനും നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: