സാമ്പത്തിക കുരുക്കുകള്‍ ഉള്ളതിനാല്‍ ബൈജൂസിന്റെ ഓഡിറ്റിംഗ് നടത്തേണ്ട കമ്പനിയായ ബിഡിഒയും ആ ജോലിയില്‍ നിന്നും പിന്മാറി. ബിഡിഒയുടെ ഉപകമ്പനിയായ എംകെഎസ്എ ആണ് ഓഡിറ്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നത്.
സാമ്പത്തിക റിപ്പോര്‍ട്ടിംഗിലെ കാലതാമസം, ദുര്‍ബലമായ മാനേജ്മെന്റ് പിന്തുണ, ദുബായ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ലഭിക്കാനുള്ള വന്‍തുക പിരിച്ചെടുക്കുന്നതിലുള്ള കമ്പനിയുടെ കഴിവ് കേട് എന്നിങ്ങനെ ഒരു പിടി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംകെഎസ് എ ഓഡിറ്റിങ്ങ് ജോലിയില്‍ നിന്നും പിന്മാറിയത്. ദുബായിലെ മോര് ഐഡിയാസ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി എന്ന കമ്പനിയില്‍ നിന്നാണ് ബൈജൂസിന് വന്‍തുക പിരിഞ്ഞുകിട്ടാനുള്ളത്. ബൈജൂസ് ഉല്പന്നങ്ങളുടെ റീസെല്ലറായ ദുബായിലെ മോര് ഐഡിയാസ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സിയില്‍ നിന്നും 1400 കോടിയാണ് പിരിഞ്ഞുകിട്ടാനുള്ളത്.
നേരത്തെ അമേരിക്കയിലെ വന്‍ ഓഡിറ്റിംഗ് കമ്പനിയായ ഡിലോയിറ്റ് ബൈജൂസിന്റെ ഓഡിറ്റിംഗ് ജോലിയില്‍ നിന്നും സമാനകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. പിന്നീടാണ് അഞ്ച് വര്‍ഷത്തേക്ക് ബൈജൂസിന്റെ ഓഡിറ്റിംഗ് ജോലികള്‍ ഏറ്റെടുത്ത് എംകെഎസ്എ എത്തിയത്. ബൈജൂസിലെ ചെറിയ ഓഹരിയുടമകളുടെ മോശം സാമ്പത്തിക മാനേജ്മെന്റ്, ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് കടംകൊടുത്ത കമ്പനികളുടെ കേസ് തുടങ്ങിയ കാരണങ്ങളും ഓഡിറ്റിങ്ങില്‍ നിന്നും പിന്മാറാനുള്ള കാരണമായി എംകെഎസ് എ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: