മുംബൈ: ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണേശപ്രസാദം തേടി നടി ദീപിക പദുകോണ്‍. മുംബൈയിലെ പ്രഭാദേവി പ്രദേശത്തുള്ള ഗണപതി ക്ഷേത്രമായ സിദ്ധിവിനായക ക്ഷേത്രത്തിലാണ് ഭര്‍ത്താവ് രണ്‍വീറിനൊപ്പം വിഘ്നങ്ങളകറ്റാനുള്ള പ്രാര്‍ത്ഥനയുമായി നിറവയറോടെ ദീപിക പദുകോണ്‍ എത്തിയത്.
വരുംദിവസങ്ങളില്‍ പുതിയ കുഞ്ഞിന് ജന്മം നല്‍കാനിരിക്കുകയാണ് ദീപിക പദുകോണ്‍. പച്ചനിറമുള്ള പട്ടുസാരിയുടുത്താണ് ദീപിക പ്രത്യക്ഷപ്പെട്ടത്. കാവി ഷാള്‍ പുതച്ചാണ് രണ്‍വീര്‍ എത്തിയത്.
ആദ്യ കുഞ്ഞിനെകാത്തിരിക്കുകയാണെന്ന് 2024 ഫെബ്രുവരിയിലാണ് ദീപിക പ്രഖ്യാപിച്ചത്. പിന്നീട് പാന്‍ ഇന്ത്യ സിനിമയായ കല്‍ക്കി 2898 എഡി എന്ന സിനിമയുടെ പ്രൊമേഷന് വേദിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയ്ക്കെതിരെ വന്ട്രോളുകളായിരുന്നു. ഗര്‍ഭിണിയാണെന്ന പ്രഖ്യാപനം വ്യാജമാണെന്ന് വരെ ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായി.
പിന്നീടാണ് ഈയിടെ തന്റെ നിറഞ്ഞ വയര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ദീപിക പോസ്റ്റിട്ടതോടെ ഗര്‍ഭിണിയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ആദ്യവിവാഹവാര്ഷികവുമായി ബന്ധപ്പെട്ട് ദീപികയും രണ്‍വീര്‍സിങ്ങും തിരുമലക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: