പൂച്ചാക്കല്‍ : തുറവൂര്‍ പമ്പാ പാതയിലെ തെക്കാട്ടുശ്ശേരി, മാക്കേക്കവല എന്നീ ഭാഗങ്ങളിലെ അപകട കുഴികളടച്ച് ബിജെപിയുടെ വേറിട്ട പ്രതിഷേധം. ഈ ഭാഗത്തെ അപകട കുഴികള്‍ ജനങ്ങളും, യാത്രക്കാരും, മാധ്യമങ്ങളും നിരന്തരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എംഎല്‍എയും, പൊതുമരാമത്ത് വകുപ്പും തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ വേറിട്ട സമരത്തിന് നേതൃത്വം നല്‍കിയത്.
കുഴികള്‍ രൂപപ്പെട്ട റോഡിന് സമീപത്തേയ്ക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ അധികാരികള്‍ക്കും, എംഎല്‍എയ്ക്കുമെതിരേ പ്ലക്കാര്‍ഡുകളുമേന്തി, ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമുള്ള റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴികള്‍ പൂര്‍ണ്ണമായും അടച്ചു. സമരം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
അടിയന്തരമായി അപകട കുഴികളടച്ച് പ്രശ്നപരിഹാരം നടത്തിയില്ലെങ്കില്‍ സമരം പിഡബ്ല്യുഡി ഓഫീസിന് അകത്തേയ്ക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീജിത്ത് പാവേലി, ജയേഷ് എം. ആര്, വിഷ്ണു കെ. എ, കൃഷ്ണചന്ദ്രന്, സഞ്ചുമോന്‍, വത്സലന്‍, പ്രദീപ്, എ.രാജപ്പന്, രാജന് മന്നത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: