അമ്പലപ്പുഴ: സര്‍ക്കാര്‍ വക കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമിയിലെ മണലെടുക്കുന്നതായി ആരോപണം. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെന്ന് ആക്ഷേപം.ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി പിജി ക്വാര്‍ട്ടേഴ്സിന് വടക്ക് ഭാഗത്തു നിര്‍മിക്കുന്ന കെട്ടിടത്തിനാണ് ഇവിടെ നിന്ന് തന്നെ മണലെടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കീഴിലുള്ള മരുന്ന് സംഭരണശാല കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്.
ഇതിനായി നിലവിലെ ചുറ്റുമതിലിനോട് ചേര്‍ന്ന് ആഴത്തില്‍ കുഴിയെടുത്ത് ഇവിടെ നിന്നുള്ള മണലാണ് കെട്ടിടത്തിന്റെ ഫൗണ്ടേഷനായി ഉപയോഗിച്ചിരിക്കുന്നത്. കുഴിയെടുത്ത ഭാഗം വലിയ കുളമായി മാറിയിരിക്കുകയാണ്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ വടക്കു ഭാഗത്തും ഇതേ രീതിയില്‍ കുഴിയെടുത്താണ് ഫൗണ്ടേഷനുള്ള മണ്ണ് നിറയ്ക്കുന്നത്. ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് കുഴിയെടുത്ത് ഇവിടെ നിന്നുള്ള മണല്‍ ടിപ്പറിലെത്തിച്ചാണ് ഇവിടുത്തെ കുഴി നിറയ്ക്കുന്നത്. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ലക്ഷങ്ങള്‍ വില പിടിപ്പുള്ള മണല്‍ ഇവിടെ നിന്നു തന്നെ എടുക്കുന്നത്. കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ പകല്ക്കൊള്ളയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: