പെരുമ്പാവൂര്‍: തലശ്ശേരി – മാഹി ബൈപ്പാസിന് ശേഷം പ്രകൃതി മനോഹാരിതയിലൂടെ ഗതാഗത സംവിധാനത്തിന്റെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മനോഹരമായ യാത്രയുടെ ഇടത്തിലൂടെ…
പെരുമ്പാവൂരിലെ പഴയകാല ഛായാചിത്രകാരന്‍ ചായം സോമന്റെ മകനും ഗ്രാഫിക് ഡിസൈനറുമായ ചായം പ്രിന്‍സ് വരച്ച ഗ്രാഫിക്സ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിര്‍മാണം പുരോഗമിക്കുന്ന കാലടി ശ്രീശങ്കരാ പാലം പൂര്‍ത്തിയായാല്‍ എങ്ങനെയാകും എന്നത് ചിത്രകാരന്റെ ഭാവനയില്‍ ഗ്രാഫിക്സിലൂടെയാണ് പ്രിന്‍സ് ചിത്രീകരിച്ചത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്നും രാജാരവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ നിന്നും ചിത്രകലയില്‍ ഉപരിപഠനം നടത്തിയിട്ടുള്ള പ്രിന്‍സ് കേരളത്തിലെ പരസ്യചിത്രകലയിലെ പ്രശസ്ത കലാകാരന്മാരില് ഒരാളാണ്. പെരുമ്പാവൂര്‍ എംഎല്‍എ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടത്.
പെരുമ്പാവൂര്‍ പട്ടണത്തില്‍ ചായം കാസ്ല് മീഡിയ എന്ന ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് പ്രിന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: