എറണാകുളം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ നടത്തിയ മമ്മൂട്ടിയുടെ പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ ചവർ ആണെന്ന് വിശേഷിപ്പിച്ച് ജൂനിയര്‍ നടി ദീപ തോമസ്. എനിക്ക് തോന്നിയത് ചാറ്റ് ജിപിടി ഇതിനേക്കാളും സഹാനുഭൂതിയോടെ എഴുതും.ഇത് വായിച്ചാൽ അദ്ദേഹം പേരക്കുട്ടിയെ കൊണ്ട് പ്രതികരണം എഴുതിച്ചതെന്നേ തോന്നൂ. – ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടത്തിയ പ്രതികരണത്തില്‍ ദീപ തോമസ് പറയുന്നു.
പവർ ഗ്രൂപ്പിന്റെ ആദ്യ നിയമം പവർ ഗ്രൂപ്പിനെക്കുറിച്ച് പറയാതിരിക്കുക എന്നാണെന്നും ദീപാ തോമസ് പ്രതികരിച്ചു. കരിക്ക് വെബ് സിരീസ്,ഹോം, സുലൈഖ മൻസിൽ എന്നീ സിനിമകളില്‍ അഭിനയിച്ച നടിയാണ് ദീപാ തോമസ്.
സനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ ഒടുവിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമാ സംഘടനയിലുള്ളവർ വിഷയത്തിൽ ആദ്യം പ്രതികരിക്കട്ടെ, അതിനു ശേഷം പ്രതികരിക്കുന്നതാണ് ഉചിതമെന്ന് കരുതിയാണ് ഇപ്പോൾ പ്രതികരിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയിൽ ശക്തി കേന്ദ്രം എന്ന ഒന്നില്ലെന്നും മമ്മൂട്ടി തന്റെ ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്‌സിൽ വിമർശനവുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പവർ ഗ്രൂപ്പ് ആരെണന്ന് മനസിലായെന്ന് ആണ് കമന്‍റുകളിൽ ഭൂരിഭാഗവും. ‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഗതികേടുകൊണ്ടുള്ള പ്രതികരണം, താങ്കൾ ഇത്രയും അപ്‌ഡേറ്റ് ആകേണ്ടിയിരുന്നല്ലെന്നായിരുന്നു മറ്റൊരു കമന്‍റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: