ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് ഇമ്രാന്, ഇയാളുടെ അമ്മ യാസ്മിന്, സഹോദരന് മുഖ്താര്‍, ബന്ധു ഖാലിബ് എന്നിവരെയാണ് ഊട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24നാണ് ആഷിക പര്‍വീണിനെ (22) വിഷം കഴിച്ച നിലയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശ പ്രകാരം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കൊല്ലപ്പെട്ട യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഊട്ടി കണ്ടല്‍ സ്വദേശിയായ ഇമ്രാനും ആഷിക പര്‍വീണും 2021ലാണ് വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: