പാലക്കാട്: കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഈമാസം മൂന്ന് മുതല്‍ ആറാം തീയതി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സെപ്തംബര്‍ 6 ന് രാവിലെ 7.20ന് പാലക്കാട് ടൗണിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06806 പാലക്കാട് ടൗൺ-കോയമ്പത്തൂർ മെമു സെപ്റ്റംബർ ആറിന് പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും. പോത്തന്നൂരിനും കോയമ്പത്തൂരിനുമിടയിൽ ട്രെയിൻ റദ്ദാക്കി.
ട്രെയിൻ നമ്പർ 06805 കോയമ്പത്തൂർ-ഷൊർണൂർ മെമു സെപ്റ്റംബർ ആറിന് ഉച്ചക്ക് 12.05ന് പോത്തന്നൂരിൽനിന്നാകും ഷൊർണൂരിലേക്കു പുറപ്പെടുക. രാവിലെ 7.15ന് പുറപ്പെടുന്ന 06819 ഈറോഡ്-പാലക്കാട് ടൗൺ മെമു സെപ്റ്റംബർ ആറിന് ഇരുഗൂർ, പോത്തന്നൂർ വഴി തിരിച്ചുവിടും. സിങ്കനല്ലൂർ, പീളമേട്, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഒഴിവാക്കും.
ആലപ്പുഴ-ധൻബാദ് (ട്രെയിൻ നമ്പർ 13352), എറണാകുളം-ബാംഗ്ലൂർ ഇന്റർസിറ്റി (നമ്പർ 12678) ട്രെയിനുകൾ സെപ്റ്റംബർ ആറിനും കോയമ്പത്തൂർ ഒഴിവാക്കി പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. സെപ്റ്റംബർ നാലിന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന (നമ്പർ 12626) ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റും കോയമ്പത്തൂർ ഒഴിവാക്കി ഇരുഗൂർ, പോത്തന്നൂർ വഴിയാകും തിരുവനന്തപുരത്തെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: