ന്യൂദൽഹി: ആം ആദ്മി പാർട്ടി എംഎൽഎയും ദൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തത് ആം ആദ്മി സർക്കാരിലെ അഴിമതിയുടെയും വഞ്ചനയുടെയും മറ്റൊരു ഉദാഹരണമാണെന്ന് ദൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ആരോപിച്ചു. അഴിമതിയുടെ പേരിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ വരുന്ന 19-ാമത്തെ എഎപി എംഎൽഎയാണ് ഖാൻ എന്ന് യാദവ് പറഞ്ഞു.
നേരത്തെ ദൽഹി വഖഫ് ബോർഡിലെ ഖാന്റെ അഴിമതിയെക്കുറിച്ച് ദൽഹി കോൺഗ്രസ് ഏകദേശം മൂന്ന് വർഷം മുമ്പ് ലഫ്റ്റനൻ്റ് ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലായ് ഇഡി അറസ്റ്റ് എന്നും യാദവ് അവകാശപ്പെട്ടു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ചയാണ് ഖാനെ ഓഖ്ലയിലെ വസതിയിൽ നിന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും ദൽഹിയിൽ സഖ്യത്തിൽ മത്സരിച്ചെങ്കിലും ബിജെപി ഏഴ് സീറ്റുകളും നേടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: