ആദ്യമായി മമതയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ആദ്യമായി മമത കൊല്‍ക്കൊത്ത ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ജനത്തോട് മാപ്പ് ചോദിച്ചു. പക്ഷെ സംഭവം നടന്ന് 470 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ മാപ്പ് ചോദിക്കല്‍. അതിനര്‍ത്ഥം ധീരയായി നിന്ന മമത ബാനര്‍ജി ബംഗാളിലെമ്പാടും അലയടിക്കുന്ന ജനരോഷത്തില്‍ വിറച്ചുപോയി എന്നത് തന്നെയാണ്. എന്തായാലും മമതയുടെ മാപ്പ് വൈകിപ്പോയിരിക്കുന്നു. അതിശക്തമായ പ്രതിഷേധപ്രളയത്തില് മമത സര്‍ക്കാര്‍ ഒലിച്ചുപോകുമോ?
ഏറ്റവുമൊടുവില്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംഗീതസംവിധായകനും ഗായകനുമായ അരിജിത് സിങ്ങാണ്. അദ്ദേഹം ആര്‍ജി കര്‍മെഡിക്കല്‍ കോളെജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നേരിടേണ്ടി വന്ന ക്രൂരതകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ്.
ആര് കോബെ (എന്നാണ് അത് നടക്കുക?) എന്ന ചോദ്യമുയര്‍ത്തുന്ന ഈ ഗാനം ഒരു ഗ്രാമീണ ഗാനത്തിന്റെ ശൈലിയില്‍ ചിട്ടപ്പെടുത്തിയ വിപ്ലവഗാനം തന്നെയാണ്. ബംഗാളില്‍ മാറ്റം വേണമെന്നും ആ മാറ്റം എന്നാണ് നടക്കുക എന്നും ചോദിക്കുന്ന ഗാനം ഇതിനകം വൈറലായിക്കഴിഞ്ഞു.ചുരുട്ടിപ്പിടിച്ച ഒരു കറുത്ത മുഷ്ടിയാണ് ഗാനത്തിന്റെ പ്രതീകമായി കൊടുത്തിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഏഴേ മുക്കാല്‍ ലക്ഷം പേര് ഗാനം കണ്ടുകഴിഞ്ഞു.
സമൂഹത്തിന്റെ പ്രതികരണശേഷിയില്ലായ്മയെ വിമര്‍ശിക്കുന്ന, നീതിക്ക് വേണ്ടി നിലവിളി ഉയര്‍ത്തുന്ന ഗാനമാണിത്. അനീതി, സമൂഹത്തിന്റെ മൗനം, അനിവാര്യമായ ഭരണമാറ്റം അരിജിത് സിങ്ങിന്റെ ആര് കോബെ എന്ന ഗാനം കേള്ക്കാംഎന്നിവയെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ബംഗാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ബംഗാളില്‍ അനിവാര്യമായ ഭരണമാറ്റം വേണമെന്ന വികാരം ശക്തിപ്പെടുകയാണ്.
ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാര്‍ത്ഥികളും ഈ ഗാനം ഏറ്റെടുത്തുകഴിഞ്ഞു. ഇതോടെ മമത ബാനര്‍ജി കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഈയിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ പീഢനവാര്ത്തയില് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബംഗാളില്‍ മമത സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയും പരക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് മമതയുടെ പൊലീസ് നടത്തുന്നത്. ഇത് ക്രമസമാധാനത്തെക്കുറിച്ചും ആശങ്ക പരത്തുന്നു.
എന്തായാലും ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ആര് ജി കര് മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പലിനെ സംരക്ഷിച്ച മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ബംഗാളില്‍ പ്രതിഷേധം ഇരമ്പുകയാണ്.
മമതയുമായി ഐക്യപ്പെട്ടവരും എതിര്‍ചേരിയില്‍
മമതയുമായി ഐക്യപ്പെട്ടു നിന്നിരുന്ന താരങ്ങളും സാംസ്കാരികനായകരും എഴുത്തുകാരും മമതയ്ക്ക് എതിരെ നീങ്ങുകയാണ്. സൗരവ് ഗാംഗുലിയും മകളും പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ബംഗാള്‍ ആര്‍ട്ട് സിനിമ സംവിധായകനായ പരമ്പ്രത ചാറ്റര്‍ജി പറഞ്ഞതിനിങ്ങിനെ:”ഞങ്ങള്‍ പണ്ട് നന്ദിഗ്രാം പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു.അന്ന് അതാണ് നീതിയെന്ന് തോന്നി. എപ്പോള്‍ നീതി നിഷേധം തോന്നുന്നുവോ അപ്പോഴെല്ലാം ഞങ്ങള്‍ പ്രതികരിക്കും. ഇപ്പോള്‍ ആര്‍ജി കറിലെ ബലാത്സംഗവാര്‍ത്ത അറിഞ്ഞപ്പോഴും അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി.”. അതെ ഒരിയ്ക്ക്ല് മമതയ്ക്കൊപ്പം നിന്നിരുന്ന താരങ്ങള്‍ മമതയ്ക്കെതിരെ പ്രതികരിക്കുകയാണിപ്പോള്‍. ബോളിവുഡ് താരമായ ഋത്വിക് റോഷന് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും മമത സര്‍ക്കാരിനെതിരെ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: