ചൈനയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഭരതനാട്യം പഠിപ്പിക്കുകയാണ് ചൈനക്കാരിയായ ജിന്‍ ഷാന്‍ഷും ഈഷ. ഈയിടെ അവരുടെ ശിഷ്യ ലെ മു സിയെ അരങ്ങേറ്റത്തിനായി ചെന്നൈയില്‍ കൊണ്ടുവന്നിരുന്നു. ഇതോടെയാണ് ഭരതനാട്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ചൈനക്കാരിയായ അധ്യാപികയുടെ ജീവിതകഥയും പുറത്തുവന്നത്.
ഭരതനാട്യം പഠിച്ചതു മുതല്‍ ആ നൃത്തരൂപം ജിന്‍ ഷാന്‍ഷും ഈഷയുടെ മനസ്സ് കീഴടക്കിയിരുന്നു. പിന്നീട് അത് കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ അവര്‍ ലീല സാംസണ് എന്ന നര്‍ത്തികയുടെ അരികിലെത്തി. ദല്‍ഹിയിലെ ഭരതീയ കലാകേന്ദ്രത്തിലെ അധ്യാപികയായിരുന്ന ലീല സാംസണ്. അവരില്‍ നിന്നും ഗുരുകുല സമ്പ്രദായത്തിലാണ് ജിന്‍ ഷാന്‍ഷും ഈഷ ഭരതനാട്യം പഠിച്ചത്.
ചൈനയിലേക്ക് തിരിച്ചെത്തി ഭരതനാട്യം പഠിപ്പിച്ചുതുടങ്ങിയപ്പോള് പലരും ആദ്യം അവരെ പരിഹസിച്ചു. ബോളിവുഡ് സിനിമയിലെ നൃത്തമാണ് ഇവര്‍ പഠിപ്പിക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം. അതോടെ അവര്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ചില ഇന്ത്യന്‍ നാടോടി നൃത്തങ്ങളും സമന്വയിപ്പിച്ചു. പതിയെ പതിയെ ഭരതനാട്യം എന്ന ക്ലാസ്സിക്കല്‍ നൃത്തരൂപത്തിന്റെ സൗന്ദര്യം ആളുകള്‍ക്ക് ബോധ്യമായി. അതോടെ കൂടുതല്‍ പേര് ഗൗരവത്തോടെ ഭരതനാട്യം പഠിക്കാന്‍ എത്തിത്തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എത്രയോ ചൈനീസ് പെണ്‍കുട്ടികള്‍ അവരുടെ കീഴില്‍ നൃത്തം പഠിച്ച് അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: