പാരീസ്: തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സിലും സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടല്‍ അവനി ലേഖ്റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് അവനി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവനി സ്വര്‍ണ മെഡല്‍ വെടിവെച്ചിട്ടിരുന്നു.
നിലവിലെ പാരാലിമ്പിക് ചാമ്പ്യന്‍ കൂടിയായ 249.7 പോയിന്റുമായി റെക്കോഡോടെയാണ് പൊന്നണിഞ്ഞത്.അവസാന റൗണ്ട് വരെ രണ്ടാം സ്ഥാനത്തായിരുന്ന അവനി അവസാന ഷോട്ടില്‍ 6.8 പോയിന്റ് നേടിയാണ് സ്വര്‍ണം ഉറപ്പാക്കിയത്.
ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യയ്ക്കാണ്. 36കാരിയായ മോന അഗര്‍വാളാണ് വെങ്കല ജേതാവ്. പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി മൂന്ന് മെഡലുകള്‍ നേടുന്ന ആദ്യ വനിതാ അത്ലറ്റെന്ന റെക്കോഡും അവനി സ്വന്തമാക്കി. നേരത്തേ ടോക്യോയില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് എസ്എച്ച് 1 ഇനത്തില്‍ അവനി വെങ്കലവും സ്വന്തമാക്കിയിരുന്നു.
അവനി ലേഖരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മൂന്ന് പാരാലിമ്പിക്സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്ലറ്റെന്ന നിലയില്‍ അവനി ലേഖര ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: