മുംബൈ: പ്രധാനമന്ത്രി ഒമ്പത് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ മഹാരാഷ്ട്രയില്‍ തകര്‍ന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് പ്രധാനമന്ത്രി. ‘മാപ്പിനായി ഞാന്‍ തല കുനിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സത്യത്തെ സത്യമായി കാണുന്നതുവഴി മോദിയുടെ സത്യസന്ധത തന്നെയാണ് ഒരു പടി മുകളിലേക്ക് ഉയരുന്നത്. മോദിയുടെ മാപ്പില്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വിവാദങ്ങളെ പോസിറ്റീവാക്കുകയായിരുന്നു മോദി. ഛത്രപതി ശിവജിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുക വഴി ഹൈന്ദവ ബിംബങ്ങളോടുള്ള തന്റെ പ്രതിബദ്ധത ജനങ്ങള്‍ക്ക് മുന്പില് അരക്കിട്ടുറപ്പിക്കുകയായിരുന്നു മോദി.
“ഛത്രപതി ശിവജി മഹാരാജ് എന്നത് എനിക്ക് ഒരു പേര് മാത്രമല്ല. അത് ഒരു ആരാധനാവിഗ്രഹമാണ്. സിന്ധുദുര്‍ഗില്‍ ഏതാനും ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ ഞാന്‍ ദൈവമായ ശിവജി മഹാരാജിന്റെ പാദങ്ങളില്‍ തല കുമ്പിട്ട് മാപ്പിരക്കുന്നു. “- മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു മോദി.
വാസ്തവത്തില്‍ ഈ പ്രതിമ തകര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആരോപിക്കപ്പെടുന്നു. ഇതെല്ലാം വഴിയെ പുറത്തുവരും. ഒമ്പത് മാസം മുന്‍പ്, 2023 ഡിസംബര്‍ 4നാണ് നാവികസേനാ ദിനത്തില്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പ്രധാനമന്ത്രി ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം ചെയ്തത്. കനത്ത കാറ്റില്‍ ഈയിടെയാണ് ഈ പ്രതിമ തകര്‍ന്ന് വീണത്.” 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിലാണ് നാവികസേന ഉയര്‍ത്തിയ ഈ പ്രതിമ തകര്‍ന്നത്. പകരം പുതിയ പ്രതിമ ഇതേ ഇടത്തില്‍ ഉയര്‍ത്തും”- മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.
പ്രതിമയുടെ ഗുണനിലവാരം കാത്തുസൂക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് താക്കറെ പക്ഷം ശിവസേന എന്നിവര്‍ ബിജെപിയെ കുറ്റപ്പെടുത്തുകയാണ്. അതിനിടയിലാണ് നെഗറ്റീവിനെ പോസിറ്റീവാക്കുന്ന മാപ്പ് ചോദിക്കലുമായി മോദി രംഗത്തെത്തിയത്. എന്തായാലും പ്രതിമാനിര്മ്മാണച്ചുമതലയുണ്ടായിരുന്ന ജയദീപ് ആപ്തെ, സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതല് പാട്ടീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന് പറഞ്ഞു. പ്രതിമ പണിയാന്‍ ഉപയോഗിച്ച സ്റ്റീല്‍ തുരുമ്പെടുത്തിരുന്നു. പ്രതിമയില്‍ തുരുമ്പെടുക്കുന്നതായി നാവികസേനയ്ക്ക് പൊതുമരാമത്ത് എഴുതിയിരുന്നുവെന്നും ചവാന് പറയുന്നു.
ഈ പ്രതിമ അറ്റകുറ്റപ്പണി ചെയ്ത് വീണ്ടും ഉയര്‍ത്താന്‍ വേണ്ടി പ്രത്യേക ടീമിനെ നിയോഗിച്ചതായി നാവികസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: