ബെംഗളൂരു: ജയിൽ മാറ്റത്തിനിടെ കൊലക്കേസ് പ്രതിയായ നടൻ ദർശന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ബെംഗളൂരുവിൽ നിന്ന് ബെള്ളാരി ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ദർശൻ സൺഗ്ലാസ് ധരിച്ചെന്ന ആരോപണത്തെ തുടർന്നാണ് ദർശന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ ദര്ശന് വിഐപി പരിഗണന ലഭിച്ചതിനെ തുടർന്നാണ് ജയിൽ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ ഒമ്പത് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ബെള്ളാരി ജയിലിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ബെള്ളാരി ജയിലിലേക്ക് പ്രവേശിക്കുന്ന ദര്‍ശന്റെ ചിത്രങ്ങളാണ് വിവാദമായത്. സണ്‍ഗ്ലാസ് മുഖത്തുവയ്ക്കാതെ ടീ ഷര്‍ട്ടിനു പുറത്ത് ഹാങ് ചെയ്തിരിക്കുകയാണ്.
എന്നാല്‍ ദര്‍ശന്റെ ദർശന്റെ സൺഗ്ലാസ് പവർ ഗ്ലാസാണെന്നും വിചാരണ തടവുകാർക്കും കണ്ണിന് പ്രശ്നമുള്ള കുറ്റവാളികൾക്കും ഈ കണ്ണട ധരിക്കാൻ അനുവാദമുണ്ടെന്നും ഇത് കുറ്റകരമല്ലെന്നും ബെള്ളാരി പോലീസ് വൃത്തങ്ങൾ പറഞ്ഞു. നടന് സൺഗ്ലാസിനോട് സാമ്യമുള്ള കൂളിംഗ് ഗ്ലാസുകൾ ധരിക്കാമെന്ന് ജയിൽ നോട്ടീസിൽ പറഞ്ഞിരുന്നെങ്കിലും ഇത് ദർശന്റെ പവർ ഗ്ലാസാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: