മാൽവാൻ: ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്ന മാൽവാനിലെ സ്ഥലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സന്ദർശിച്ചു. സംഭവിച്ചതിൽ എല്ലാവരും ദുഃഖിതരാണെന്നും പവാർ പറഞ്ഞു.
ഛത്രപതി ശിവാജി മഹാരാജ് നമ്മുടെ ദൈവമാണ്, അദ്ദേഹത്തിന്റെ പാരമ്പര്യത്തിൽ നാമെല്ലാവരും അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദഹേം സംഭവവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. സ്മാരകം പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇതിന് ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കൂടാതെ തെറ്റ് ചെയ്തവർ എവിടെ ഓടിപ്പോയാലും അവരെ കണ്ടെത്തും. മഹാരാജാവിന് മഹത്തായതും ദിവ്യവുമായ ഒരു സ്മാരകം പുനർനിർമിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമായും ഭാവിയിൽ കരാർ നൽകുമ്പോൾ മുൻകാല അനുഭവങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നേരത്തെ തകർന്ന ശിവാജി മഹാരാജ് പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെ കോലാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കരാറുകാരനെയും സിന്ധുദുർഗ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഓഗസ്റ്റ് 26 ന് ഛത്രപതി ശിവാജി മഹാരാജിന്റെ 35 അടി പ്രതിമ തകർന്നതിനെ തുടർന്ന് സിന്ധുദുർഗ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേ സമയം ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മാൽവനിലെ പ്രതിമ തകർന്നതിനെ കുറിച്ച് അന്വേഷിക്കാൻ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
സിന്ധുദുർഗിൽ ആദ്യമായി നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: