കൊല്‍ക്കത്ത: പ്രതിഷേധക്കാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തി വിവാദമായപ്പോള്‍ അടവുമാറ്റി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചുവെന്നാണ് മമത എക്സില്‍ കുറിച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരെ ഒരൊറ്റ വാക്കുപോലും പറഞ്ഞിട്ടില്ലെന്നാണ് മമതയുടെ വാദം.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. അവരുടെ പ്രതിഷേധം ന്യായമാണ്. അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഞാനങ്ങനെ ചെയ്തെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഞാന്‍ ബിജെപിക്കെതിരെയാണ് സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തിന്റെ ജനാധിപത്യത്തിന് വിദ്യാര്‍ത്ഥികള്‍ ഭീഷണിയുയര്‍ത്തുന്നുവെന്നാണ് പറഞ്ഞതെന്നും മമത എക്സില്‍ കുറിച്ചു.
ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. സുപ്രീം കോടതിയും ഇതാവശ്യപ്പെട്ടതാണ്. ഇതില്‍ നടപടിയെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിലാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അതാരും മറക്കരുത്. ഞങ്ങള്‍ നടപടിയെടുത്തില്ല. പക്ഷേ, നിങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍, നിങ്ങളുടെ ഭാവി നശിക്കും. നിങ്ങള്‍ക്ക് പാസ്പോര്‍ട്ടോ വിസയോ കിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ മമത പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: