ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒരു സംവരണവും ലഭിക്കാതെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവിതം മുന്നോട്ട് നീക്കേണ്ടിവരുന്ന സമുദായമാണ് ബ്രാഹ്മണര്‍. മാത്രമല്ല, ബ്രാഹ്മണര്‍ ആയിപ്പോയി എന്നതിന്റെ പേരില്‍ അവര്‍ പരക്കെ അപമാനിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇന്ത്യയില്‍ ഇന്നുണ്ട്. ഈ സാഹചര്യത്തില്‍ ബ്രാഹ്മണര്‍ക്കെതിരായ അവഗണനയില്‍ സമൂഹമാധ്യമങ്ങളില്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ പങ്കുവെയ്ക്കുന്ന പ്രതിഷേധപോസ്റ്റുകള്‍ വൈറലാവുകയാണ്.
ബ്രഹ്മണസമുദായത്തില്പെട്ട ബിസിനസ് സംരംഭക അനുരാധ തിവാരി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്:
Brahmin genes 💪 pic.twitter.com/MCcRnviJcY
— Anuradha Tiwari (@talk2anuradha) August 22, 2024
‘ബ്രാഹ്മണജീനുകള്’ എന്ന തലക്കെട്ടിലാണ് ഇവര്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായസംരംഭക അനുരാധ തിവാരി അവരുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. കൈമസിലുകള്‍ പെരുപ്പിച്ച് കാട്ടിയുള്ള ചിത്രമായിരുന്നു ഇവര്‍ പങ്കുവെച്ചിരുന്നത്. ബ്രാഹ്മണര്‍ക്കെതിരെ ഇന്ത്യയില്‍ പരക്കെ നടക്കുന്ന ആക്രമണത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ബ്രാഹ്മണസമുദായത്തില്പ്പെട്ടവര് ‘ബ്രാഹ്മണജീനുകള്’ എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും സന്ദേശങ്ങളും പങ്കുവെയ്ക്കുന്നത്.
ബ്രാഹ്മണസമുദായത്തില്‍പ്പെട്ട ബിസിനസുകാരന് രാകേഷ് പാണ്ഡെയെക്കുറിച്ച് മനു പങ്കുവെച്ച പോസ്റ്റ് :
Now CEO of multi-million dollar company 'Bravo Pharma', Rakesh Pandey flaunts #BrahminGenes.
Hailing from East Champaran, Bihar, Rakesh Pandey's business empire stretches from Dubai to London. He comes out in support of Anuradha Tiwari, who faced backlash for showcasing her… pic.twitter.com/TliPAQPAzb
— manu (@MANUtakshak) August 27, 2024
ബ്രാഹ്മണര്‍ക്ക് കുറ്റബോധമുണ്ടാക്കുന്ന വിധത്തിലാണ് ഇന്ന് ആ ജാതിയും ജാതിയില്‍പ്പെട്ടവരും ഇന്ത്യയില്‍ പരാമര്‍ശിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റുകാര്‍, ദളിതര്‍, ഒബിസിക്കാര്‍, സോഷ്യലിസ്റ്റുകള്‍, ജനാധിപത്യവാദികള്‍, ഇസ്ലാമിസ്റ്റുകള്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍…എന്നുവേണ്ട എല്ലാവരും തൊട്ടതിനും പിടിച്ചതിനും ബ്രാഹ്മണരെ ഇന്നും കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പണ്ടെങ്ങോ ബ്രാഹ്മണര്‍ക്ക് മേധാവിത്വം ഉണ്ടായിരുന്നതിനാല്‍ ഇന്നും ബ്രാഹ്ണ ഹെജിമണി (ബ്രാഹ്മണമേധാവിത്വം) എന്ന വലിയ കുറ്റം ബ്രാഹ്മണരുടെ മേല്‍ ആരോപിക്കപ്പെടുകയാണ്. വെറും മെറിറ്റില്‍ മാത്രം ജീവിതത്തില്‍ അതിജീവിക്കേണ്ടി വരുന്ന ദരിദ്രസമൂഹമായി അധിപതിച്ചിരിക്കുന്നു പല ബ്രാഹ്മണകുടുംബങ്ങളും. “നിക്ക് മാതാപിതാക്കളില്‍ നിന്നും ഭൂമിയൊന്നും ലഭിച്ചില്ലെന്നും 95 ശതമാനം മാര്‍ക്ക് നേടിയിട്ടും ബ്രാഹ്മിണ്‍ ആയതിനാല്‍ കോളെജില്‍ പ്രവേശനം ലഭിക്കാതിരുന്ന ആളാണ് താനെന്നും അനുരാധ തിവാരി തന്റെ സമൂഹമാധ്യമപോസ്റ്റില്‍ പറയുന്നു.
ബ്രാവോ ഫാര്‍മ എന്ന കമ്പനിയുടെ ഉടമ രാകേഷ് പാണ്ഡെയും മറ്റൊരു പോസ്റ്റില്‍ ബാഹ്മണജീനുകള് എന്ന തലക്കെട്ടില്‍ തന്റെ കരുത്തുറ്റ ശരീരം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ദുബായ് മുതല്‍ ലണ്ടന്‍ വരെ പരന്നുകിടക്കുന്ന വ്യവസായ ശൃംഖലയ്ക്ക് ഉടമയാണ് ബ്രാവോ ഫാര്‍മയുടെ രാകേഷ് പാണ്ഡെ. ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള വ്യക്തിയാണ് അദ്ദേഹം. ബീഹാര്‍ സര്‍ക്കാരുമായി 100 കോടിയുടെ ഒരു ബിസിനസ് കരാര്‍ അദ്ദേഹം ഈയിടെ ഒപ്പുവെച്ചിരുന്നു. സംവരണത്തിന്റെ ആനുകൂല്യം ഏതുമില്ലാതെ മെറിറ്റ് അടിസ്ഥാനത്തില്‍ ജീവിതത്തില്‍ അതിജീവനത്തിന്റെ ഭാഗമായി വളരുന്ന ബ്രാഹ്മണന് എന്ന രീതിയിലാണ് അദ്ദേഹവും ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇങ്ങിനെ ജീവിതത്തിന്റെ വിവിധ തുറകളില്‍ വിജയം നേടിയ ബ്രാഹ്മണരാണ് ബ്രാഹ്മണജീനുകള് എന്ന ടാഗില്‍ അവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെയ്ക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പലരും പങ്കുവെയ്ക്കുന്നുണ്ട്. അതുപോലെ കുടിലുകളില്‍ കഴിയുന്ന ബ്രാഹ്മണരുടെ ചിത്രങ്ങളും മറ്റു ചിലര്‍ പങ്കുവെയ്ക്കുന്നു. മുഗളന്മാര് ഉള്‍പ്പെടെയുള്ള ഇസ്ലാമിക ആക്രമണങ്ങള്‍ നടന്നപ്പോള്‍ അവര്‍ ക്ഷേത്രങ്ങളെല്ലാം തകര്‍ത്ത് മുസ്ലിം പള്ളികള്‍ ഉയര്‍ത്തിയത് ക്ഷേത്രങ്ങളെചുറ്റിപ്പറ്റി കഴിയുന്ന ബ്രാഹ്മണസമുദായത്തെ ഇല്ലായ്മ ചെയ്യാനായിരുന്നെന്നും ചരിത്രകാരന്മാര് പറയുന്നു. എന്നിട്ടും ഈ സമുദായം അതിജീവിക്കുകയായിരുന്നു.ഗസ് വ-ഇ-ഹിന്ദ് (ഇന്ത്യയെ സമ്പൂര്‍ണ്ണമായി കീഴടക്കല്‍) എന്ന മുഗളന്മാരുടെ സ്വപ്നം സാധ്യമാകാതിരുന്നത് ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ളവരുടെ ചെറുത്തുനില്‍പ്പാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: