ന്യൂദല്‍ഹി: ഭാതത്തിലുള്ള ബംഗ്ലാദേശി നയതന്ത്രജ്ഞരെ ഇടക്കാല സര്‍ക്കാര്‍ പുറത്താക്കി. ബംഗ്ലാദേശ് ഹൈക്കമ്മിഷനിലെ ഫസ്റ്റ് സെക്രട്ടറിമാരായ ഷബാന്‍ മഹ്മൂദ്, രഞ്ജന്‍ സെന്‍ എന്നിവരെയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്താക്കിയത്.
ഷബാന്‍ മഹ്മൂദിനേയും, രഞ്ജന്‍ സെന്നിനേയും പുറത്താക്കുന്നത് സംബന്ധിച്ച് ഈ മാസം 17ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ഇരുവരുടേയും സേവന കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തോളം ബാക്കി നില്‍ക്കേയാണ് പുറത്താക്കിയത്. ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഷെയ്ഖ് ഹസീനയ്ക്കും അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് നേതാക്കള്‍ക്കുമെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംവരണ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ ആഗസ്ത് അഞ്ചിന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദം രാജിവെച്ച് ഭാരതത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: