റാഞ്ചി (ഝാര്‍ഖണ്ഡ്): കക്ഷിരാഷ്ട്രീയമല്ല, രാഷ്ട്രത്തിന്റെ താത്പര്യമാണ് ഝാര്‍ഖണ്ഡിലെ നേതാക്കള്‍ നോക്കേണ്ടതെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ചംപയ് സോറനും ഹേമന്ത് സോറനും ബിജെപിയില്‍ ചേരണം. സംസ്ഥാനംഅഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം നുഴഞ്ഞുകയറ്റമാണ്. അതിനെ ചെറുത്ത് രാഷ്ട്രത്തിന് സുരക്ഷ പകരാന്‍ മുതിര്‍ന്ന നേതാക്കളെന്ന നിലയ്ക്ക് അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. രണ്ട് നേതാക്കളോടും സംസാരിക്കാന്‍ ബിജെപി തയാറാണ്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറനും ഇപ്പോഴത്തെ മുഖ്യമന്ത്രി ഹേമന്ത് സോറനും തമ്മിലുള്ള രാഷ്ട്രീയപ്പോരിനിടയിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് ഝാര്‍ഖണ്ഡിനെ രക്ഷിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കേണ്ടത്. അക്കാര്യത്തില്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങള്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണം, നുഴഞ്ഞുകയറ്റക്കാരെ തുരത്തണം, ഈ രണ്ട് ആവശ്യങ്ങളേ ഹേമന്ത് സോറന് മുന്നില്‍ ബിജെപിക്ക് വയ്ക്കാനുള്ളൂ, ആസാം മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: