കൊച്ചി: മുകേഷ് ഉള്‍പ്പെടെ പ്രമുഖ നടന്മാര്‍ക്കെതിരെ
പീഡന ആരോപണവുമായി നടി മിനു കുര്യന്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു.
2013ലാണ് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി എന്നും മിനു പറയുന്നു. കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അധിക്ഷേപത്തിനെതിരെ താന്‍ സംസാരിച്ചിരുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങള്‍ക്കും ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിനു ആവശ്യപ്പെടുന്നു.
ക്രിസ്ത്യാനിയായിരുന്ന മിനു മതം മാറി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചിരുന്നു.
മോശമായി പെരുമാറി എന്നു പറഞ്ഞ് സുരേഷ് ഗോപിക്കെതിരെ പാരാതി നല്‍കിയ നടിയാണ് മിനു. തന്റെ ഡ്രൈവറായിരുന്ന ആളെ സുരേഷ് ഗോപി ഡ്രൈവറായി എടുത്തു എന്നു പറഞ്ഞ് കേസ് കൊടുത്തിരുന്നു.
മിനു കുര്യന്‍ തന്റെ ഡ്രൈവര്‍ക്ക് ആറ് ലക്ഷം രൂപ കടം നല്‍കിയിരുന്നു. എന്നാല്‍ ഇത് മിനുവിന് തിരിച്ചു നല്‍കാതെ ഡ്രൈവര്‍ പിണങ്ങുകയും സുരേഷ് ഗോപിയുടെ െ്രെഡവറായി പ്രവേശിക്കുകയുമായിരുന്നു.സുരേഷ് ഗോപിയോട് ഒന്നിച്ച് യാത്ര ചെയ്യുന്ന വേളയില്‍ െ്രെഡവറെ നടി ഇടക്കിടക്ക് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി കാര്യമന്വേഷിക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. താന്‍ നടിക്ക് പണം നല്‍കിയിട്ടും നടി തന്നെ ശല്ല്യപ്പെടുത്തുകയാണെന്നാണ് ഡ്രൈവര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്. സുരേഷ് ഗോപി ഡ്രൈവറെ ന്യായീകരിച്ച് നടിയോട് സംസാരിച്ചത് ഇഷ്ടപ്പെടാതെ നടി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കൊച്ചിയില്‍ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദ്ദിച്ചുവെന്ന നടി മീനു മുനിറിന്റെ പരാതിയും വാര്‍ത്ത ആയിരുന്നു. നടി തന്നെയാണ് ആക്രമിച്ചതെന്ന് ഫ്‌ലാറ്റിലെ അന്തേവാസിയായ വീട്ടമ്മ രംഗത്ത് വരുകയും സിസിടിവി ദൃശ്യങ്ങള്‍ അത് സാധൂരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: