ദിസ്പൂര്‍: ബംഗ്ലാദേശില്‍ കലാപം അരങ്ങേറുമ്പോഴും ഒറ്റ ഹിന്ദു പോലും ഭാരതത്തിലേയ്ക്ക് എത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. പ്രശ്നങ്ങളെ അഭിമുഖീകരിച്ച് തന്നെ മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് ഹിന്ദുക്കള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒറ്റ ഹിന്ദു പോലും അതിര്‍ത്തി കടന്ന് ഭാരതത്തിലെത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹിമന്ത പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നും മുസ്ലിങ്ങളാണ് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. അനധികൃതമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 35 മുസ്ലിങ്ങളെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടാള അട്ടിമറിയെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ മാസം അഞ്ചിന് രാജിവച്ചതിനെത്തുടര്‍ന്ന് ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ വന്‍ അക്രമമാണ് അരങ്ങേറിയത്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹിന്ദുക്കള്‍ വന്‍ പ്രതിഷേധം തന്നെ ധാക്കയില്‍ സംഘടിപ്പിച്ചിരുന്നു. ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ലോകവ്യാപകമായിത്തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: