കോട്ടയം : ചേലാകർമ്മം പോലുള്ള പ്രാകൃതമായ ആചാരങ്ങൾ കേരളത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നത് സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു. കടുത്ത ബാലാവകാശ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. കേരളത്തിൽ നടക്കുന്ന കൊടുംക്രൂരത മനുഷ്യാവകാശ – ബാലാവകാശ കമ്മീഷനും ഉൾപ്പടെയുള്ള ദേശീയ – സംസ്ഥാന ഏജൻസികളുടെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഹരി പറഞ്ഞു.
ഇടുക്കി മൂലമറ്റത്ത് നവജാതശിശു ചേലാകർമ്മത്തെ തുടർന്ന് രക്തം വാർന്ന് ഇഞ്ചിഞ്ചായി മരിച്ചു എന്നത് സാംസ്കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വമോ സാംസ്കാരിക നായകരോ ഇതുവരെ തയ്യാറായിട്ടില്ല.
പുരോഗമന പ്രസ്ഥാനങ്ങളെയും പാലൂട്ടി വളർത്തുകയും നവോത്ഥാന മൂല്യങ്ങളെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യുന്ന ഇടതു സർക്കാർ കേരളം ഭരിക്കുമ്പോൾ ആണ് ഇത്തരം ഭീതിദമായ മതാചാരങ്ങൾ നടക്കുന്നത്. സംസ്ഥാന സർക്കാരും പോലീസ് സംവിധാനവും ഇത്തരം കടുത്ത ബാലാവകാശ ധ്വംസനത്തിന് കുടപിടിക്കുകയാണ്. പലപ്പോഴും കണ്ണടയ്‌ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
അത്യന്തം ഹീനവും നിഷ്ഠൂരവുമായ ഈ കർമം നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അത് നിഷേധിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇല്ല എന്ന നിലപാടാണ് എടുത്തിട്ടുള്ളത്.
പലപ്പോഴും പോലീസിന്റെ മൂക്കിൻ തുമ്പിൽ വിപുലമായ ചേലാകർമത്തിന് സംഘടിതമായി വേദിയൊരുക്കാറുണ്ട്. പ്രത്യേകിച്ചും ഇടുക്കിയിലും കോട്ടയത്തുള്ള ചില പോക്കറ്റുകൾ കേന്ദ്രീകരിച്ച്. എന്നാൽ കോട്ട പോലെ പ്രതിരോധം തീർക്കുന്ന ചില മേഖലകളിൽ കയറി ചെല്ലാൻ പോലീസിന് കഴിയാറില്ല. ഭരണ – പ്രതിപക്ഷ സംഘടനകൾ ഇതിനെ നിസ്സാരവൽക്കരിച്ച് അവഗണിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക സമരം നടന്നപ്പോൾ മയ്യിത്ത് നമസ്കാരം നടത്തി ചാവേറായി പങ്കെടുക്കാൻ ഈരാറ്റുപേട്ടയിൽ നിന്ന് പോയവരെക്കുറിച്ച് കേരള പോലീസിൽ അന്വേഷണം നടത്തിയോ. ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകൾ പോലീസിൽ ഉണ്ടോ.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറഞ്ഞു ലഘൂകരിക്കുന്ന സമീപനം സർക്കാർ ഏജൻസികൾ അവസാനിപ്പിക്കണം. പോലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം. ഒരു വിഭാഗത്തോടുള്ള പ്രീണനമല്ല ആവശ്യം മുഖം നോക്കാതെയുള്ള നടപടികൾ ആണ്.അത് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: