കാബൂൾ ; അഫ്ഗാനിൽ കടുത്ത ശരീയത്ത് നിയമങ്ങളുമായി താലിബാൻ . സ്ത്രീകൾ മുഖം പൂർണ്ണമായും മറയ്ക്കണമെന്നും പുരുഷന്മാർ താടി വളർത്തണമെന്നും നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു.നിയമങ്ങൾ 2022 ലെ താലിബാന്റെ പരമോന്നത ആത്മീയ നേതാവിന്റെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇപ്പോൾ ഇത് നിയമമായി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും നീതിന്യായ മന്ത്രാലയ വക്താവ് പറഞ്ഞു. നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നത് കൂടുതൽ ശക്തമായ നടപ്പാക്കാനാണെന്നാണ് സൂചന .
അതേസമയം, താലിബാൻ എമിറേറ്റിൽ ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് താലിബാൻ സർക്കാരിന്റെ ആക്ടിംഗ് സദാചാര മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു.ശരീഅത്തും ഹിജാബും നടപ്പാക്കുന്നത് റെഡ് ലൈനാണെന്നും ,ഇസ്ലാമിന്റെയും ശരീഅത്തിന്റെയും കാര്യങ്ങളിൽ താൻ ആരുമായും ചർച്ച നടത്തില്ലെന്നും ഹനഫി പറഞ്ഞു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുകയാണെന്നും ഹനഫി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: