പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി. ഇതോടെ 24 പ്രതികളില്‍ 23 പേരും പിടിയിലായി.
ഒന്‍പതാം പ്രതിയും നഗരത്തിലെ ശംഖുവാരത്തോട് ജുമാ മസ്ജിദ് ഇമാമുമായ മലപ്പുറം വണ്ടൂര്‍ അരോപ്പിയില്‍ പുളിവെട്ടി മുഹമ്മദ് മകന് ഇബ്രാഹിം മൗലവിയാണ് ഇന്നലെ ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി.
ഒളിവിലായിരുന്ന ഇമാമിനു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എട്ടാം പ്രതി നൗഫലാണ് പിടിയിലാകാനുള്ളത്. 2021 നവം. 15നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ ജോലിക്കു പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത്, കാറിലെത്തിയ അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: