കല്‍പ്പറ്റ: പുത്തുമല പുനരധിവാസത്തിന്റെ കാര്യത്തില്‍ സംഭവിച്ച വീഴ്ചകള്‍ ചൂരല്‍മലയിലും ആവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
വാഗ്ദാനങ്ങള്‍ മാത്രമാണ് പുത്തുമലയില്‍ ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൈയയച്ച് സഹായിക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്? ദുരന്തത്തിന്റെ വ്യാപ്തി ഏത് ലെവലിലാണ് പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വല്ല അഭിപ്രായവും ഉണ്ടോ, മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സുരേന്ദ്രന് ചോദിച്ചു. പുനരധിവാസത്തിന്റെ കാര്യത്തില്‍ ശാസ്ത്രീയമായി ഗൃഹപാഠം നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
മുന്‍ ദുരന്തങ്ങളില്‍ സംഭവിച്ചത് പോലെ അലംഭാവവും വീഴ്ചയും സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 600 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. പുനരധിവാസ പാക്കേജിനെ കുറിച്ച് മന്ത്രിസഭാ ഉപസമിതിയുമായി നേരിട്ട് സംസാരിച്ചിരുന്നു.
അവരുടെ പാക്കേജിന് അനുസരിച്ച് ബിജെപിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അറിയിച്ചു. എന്നാല്‍ വ്യക്തമായ ഒരുത്തരം ലഭിച്ചില്ല. നിലവില്‍ ആയിരത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് പലരും ഓഫര്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് സാധ്യമാക്കുക എന്നും മന്ത്രിമാരോട് ചോദിച്ചെങ്കിലും അവരുടെ പക്കല്‍ ഉത്തരമില്ലായിരുന്നു. എന്തുകൊണ്ടാണ് പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ ഒരു സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഇതുവരെയും വീട് ലഭിക്കാത്ത പുത്തുമലയിലെ ദുരന്തബാധിതര്‍ സുരേന്ദ്രനെ സന്ദര്‍ശിച്ച് നിവേദനം നല്കി. നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ നീതി നിഷേധത്തിനിരയായി കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: