ന്യൂദല്‍ഹി: ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത മമത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി. “ഞങ്ങള്‍ക്ക് നീതി വേണം…ഈ അനീതി നിര്‍ത്തിയേ പറ്റൂ…”- സന ഗാംഗുലി പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു.
#WATCH | Kolkata, West Bengal: On RG Kar Medical College & Hospital rape-murder case, Sana Ganguly, daughter of former Team India Captain Sourav Ganguly; says, "We want justice, this has to stop. Every day we hear about some rape case and we feel bad that this is happening even… pic.twitter.com/Em4C3wO4tW
— ANI (@ANI) August 21, 2024
“എല്ലാ ദിവസവും ഇത്തരം ബലാത്സംഗ വാര്‍ത്തകള്‍ കേള്‍ക്കുകയാണ്. 2024ലും ഇത് കേള്‍ക്കേണ്ടിവരുന്നതില്‍ ദുഖമുണ്ട്. ഇത് നിര്‍ത്തിയേ പറ്റൂ.”- സന പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്ന സന ഗാംഗുലി. ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.
കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയാണ് അതിക്രൂരമായ രീതിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. എന്നാല്‍ കുറ്റവാളികളെ സംരക്ഷിക്കാനായിരുന്ന ആര്‍ജി കര് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ശ്രമിച്ചത്. മമത ബാനര്‍ജിയും കുറ്റവാളികളെ സംരക്ഷിയ്ക്കുന്ന നടപടികളെടുത്തു. ഈ കേസില്‍ വാദം കേട്ട കല്‍ക്കത്ത ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: