ന്യൂദല്‍ഹി: 2047ല്‍ 55ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി മാറുക എന്നത് ഇന്ത്യയുടെ അതിമോഹമാണെങ്കിലും കൈവരിക്കാനാകുന്ന ലക്ഷ്യമാണെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥന്. ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യന് ആണ് ഈ പ്രതികരണം നടത്തിയത്.
വര്‍ഷം തോറും എട്ട് ശതമാനം വെച്ച് ജിഡിപി വളര്‍ച്ച നേടാനായാല്‍ ഈ ലക്ഷ്യവും ഇന്ത്യയ്ക്ക് കൈവരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ജനസംഖ്യയില്‍ തൊഴിലെടുക്കാവുന്ന യുവാക്കളുടെ എണ്ണം കൂടുതലായതിനാലും ഇത് കൈവരിക്കാനാവും. അതുപോലെ സാമ്പത്തിക വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ബിസിനസുകാരെയും ജനങ്ങളെയും സഹായിക്കുന്ന രീതിയുള്ള പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കല്‍, തൊഴില്‍ സംരംഭങ്ങള്‍ വികസിപ്പക്കല് തുടങ്ങി മികച്ച സാമ്പത്തിക നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നതിനാല്‍ എട്ട് ശതമാനമെന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകും. -കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യന് വിശദീകരിച്ചു.
ലോകബാങ്കിന്റെ കണക്കെടുത്താല്‍ 2014 മുതല്‍ (മോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നത് 2014ലാണ്.) ഇന്ത്യയില്‍ വ്യവസായസംരഭകത്വത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മികവാര്‍ന്ന വ്യവസായ സംരംഭകത്വ സംവിധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാം സ്ഥാനത്താണിപ്പോള്‍. – കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് കണക്കുകള്‍ നിരത്തുന്നു.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഔപചാരികസംവിധാനം അതിവേഗം വളരുകയാണ്. അത് ഇന്ത്യയുടെ മൊത്തം സമ്പദ്ഘടനയുടെ മൂന്നില്‍ രണ്ടെങ്കിലും വരും. അതായത് ഇന്ത്യയുടെ അനൗപചാരിക ബിസിനസ് മേഖല തീരെ ശുഷ്കമാണെന്നര്ത്ഥം. അനൗപചാരിക മേഖലയിലെ ഉല്പാദനം ഔപചാരിക രംഗത്തെ ഉല്പാദനത്തേക്കാള് വളരെ കുറവുമാണ് ഇന്ത്യയുടെ ഉല്പാദനമേഖലയില് കുതിച്ചുചാട്ടമുണ്ടാകാന്‍ ഈ ഔപചാരിക സമ്പദ്ഘടനയുടെ വളര്‍ച്ച സഹായിക്കും – അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസിന്റെ ആളോഹരി വരുമാനത്തിന്റെ നാലിലൊന്ന് എന്ന നില കൈവരിക്കാന്‍ പോലും ഇന്ത്യ ഇനി 75 വര്‍ഷങ്ങളെങ്കിലും എടുക്കുമെന്ന ലോകബാങ്കിന്റെ വിലയിരുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് നല്കിയ ഉത്തരം ഇതായിരുന്നു. “ഇന്ത്യയിലെ മധ്യവര്‍ഗ്ഗ വരുമാനം അതിവിപുലമാണ്. ഒരു രാജ്യം അതിന്റെ ജിഡിപി രണ്ടിരട്ടിയോ, മൂന്നിരട്ടിയോ നാലിരട്ടിയോ ആയി വര്‍ധിപ്പിച്ചാല്‍ ആ രാജ്യം മധ്യവര്‍ഗ്ഗ വരുമാനത്തിന്റെ കെണിയില്‍ വീഴും. ഈ മധ്യവര്ഗ്ഗവരുമാനക്കെണിയില് നിന്നും രാജ്യത്തെ സമ്പന്നതയിലേക്ക് ഉയര്ത്താല് ഉല്പാദനം വര്‍ധിപ്പിക്കുകയാണ് മാര്‍ഗ്ഗം. പക്ഷെ എല്ലാക്കാലത്തും വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജകം നല്കി ഉല്പാദനം കൂട്ടാന്‍ സാധിക്കില്ല.”- കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: