കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിസ് എക്സിക്യൂട്ടീവ് ചെയര്മാന് ഗോകുലം ഗോപാലന് നല്‍കുമെന്ന് പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് പി.വി. ചന്ദ്രന് അറിയിച്ചു. ഒരു മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി എളിയ നിലയില്‍ ജീവിതം തുടങ്ങി ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വിജയിച്ചു നില്ക്കുന്ന അദ്ദേഹത്തിന്റെ സേവനത്തെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ചെയര്‍മാനും ഡോ. സി.കെ. രാമചന്ദ്രന്, സത്യന് അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഗോകുലം ഗോപാലനെ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. പി.വി. സാമിയുടെ ചരമദിനമായ സപ്തംബര്‍ ഒന്നിന് ശ്രീനാരായണ സെന്റനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: