കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് ഭാരതത്തിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡറിനെ നിര്‍മിച്ച് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എഐ ഫാഷന്‍ മോഡല്‍ ഇനി ഫാഷന്‍ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും.
ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള, ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള, സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ ഇനി ശീമാട്ടിയുടെ മുഖമാവുമെന്നും ഈ പുത്തന്‍ ചുവടുവയ്പ്പ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെയും പുത്തന്‍ സാധ്യതകളെയും അടയാളപ്പെടുത്തുമെന്നും ശനിയാഴ്ച കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന് പറഞ്ഞു.
സാങ്കേതികവിദ്യയുടെയും ഫാഷന്റെയും ഈ കൂടിച്ചേരല്‍ ഫാഷന്‍ ലോകത്തുതന്നെ പുതിയ വാതിലുകള്‍ തുറക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിന് അംബാസഡര്‍ ആയി ഒരു എഐ മോഡല്‍ വരുന്നത്. രാജ്യത്തെയും കേരളത്തെയും പ്രതിനിധീകരിച്ച് ശീമാട്ടിക്ക് ഇത് സാധ്യമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഫാഷന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു കാല്‍വയ്പ്പായും, ഭാവിയില്‍ വന്നേക്കാവുന്ന ഫാഷന്‍ വിപ്ലവങ്ങള്‍ക്കുള്ള ഒരു തുടക്കമായും വേണം ഈ ചരിത്ര നിമിഷത്തെ കാണാന്‍, ബീന കണ്ണന് കൂട്ടിച്ചേര്‍ത്തു.
ഓണത്തെ ആഘോഷമായി വരവേല്‍ക്കാനൊരുങ്ങുകയാണ് ശീമാട്ടി. ചരിത്രവും കലയും സാംസ്കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ തീര്‍ത്ത ‘മണ്ഡല’ കളക്ഷനാണ് വസ്ത്ര പ്രേമികള്‍ക്കായി ശീമാട്ടി ഈ ഓണത്തിന് ഒരുക്കിയിട്ടുള്ളത്. കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളില്‍ മണ്ഡല കളക്ഷന്‍സ് ലഭ്യമായിരിക്കും. സപ്തംബര്‍ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിലാണ് ഓഫറുകള്‍. ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറില്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അടുത്ത ഓണത്തിനുള്ളില്‍ യങ്ങിന്റെ പത്ത് സ്റ്റോറുകള്‍ കൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബീന കണ്ണന് പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യന്‍ സാരീസിന്റെ ആദ്യ സ്റ്റോര്‍ ഈ ഓണത്തിന് മുന്‍പ് എടപ്പാളില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: