കൊച്ചി : ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരക ഗവേഷണ പഠന കേന്ദ്രം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പബ്ളിക് ഹിയറിംഗ് നടത്തി. പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റായ രാജഗിരി ഔട്ട്റീച്ച് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങ് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ വസതിയിലാണ് നടത്തിയത്.
കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍. ‘സദ്ഗമയ’ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
സദ്ഗമയ വില്ക്കാന് പോകുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് നിയമമന്ത്രി പി. രാജീവ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വസതി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതെത്തുടര്‍ന്ന് മദ്രാസിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിക്കുകയും അദ്ദേഹം സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു. കൃഷ്ണയ്യര്‍ക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്നുവെന്ന് പി.രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: