ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ ക്രൂര പീഡനത്തിനിരയായി ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം. ഡോക്ടര്‍മാരുടെ സംഘമാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കല്‍ അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം.
പൊലീസ് വിലക്ക് ലംഘിച്ചാണ് ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്നത്. ഡോക്ടര്‍മാരുടെ സംഘം ജന്തര്‍ മന്തറില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ ന്യൂദല്‍ഹി ഡിസിപി പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു.അതേസമയം സമൂഹമാധ്യമമായ എക്സില്‍ പ്രതിഷേധിക്കാനും ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനംചെയ്തിട്ടുണ്ട്. രാത്രി 10 മുതല്‍ 10.30 വരെ പ്രതിഷേധിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: