‘ഈ പുരസ്കാരം സംവിധായകൻ ക്രിസ്റ്റോയ്ക്ക് സമർപ്പിക്കുന്നു’: മികച്ച നടിയായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിൽ ഉർവശി
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചത്. ഈ സിനിമക്ക് വേണ്ടി തന്നെ കാത്തിരുന്ന ക്രിസ്റ്റോക്ക് ഈ അവാർഡ് സമർപ്പിക്കുന്നു എന്നായിരുന്നു ഉർവശിയുടെ ആദ്യപ്രതികരണം.
എല്ലാ അവാർഡും സന്തോഷം തരുന്നവയാണെന്നും ഉർവശി പറഞ്ഞു. ”നിരവധി പേർ വിളിച്ചു. എല്ലാവരോടും സന്തോഷം. അഭിനയിക്കുമ്പോള്‍ അവാർഡ് നമ്മുടെ മുന്നില്‍ വരാറില്ല. ഡയറക്ടർ ഓകെ പറയുന്നതാണ് ആദ്യത്തെ അവാർഡ്. ഓരോ അഭിനന്ദനങ്ങളും ഓരോ പുരസ്കാരങ്ങളാണ്. സിനിമ കണ്ട പ്രേക്ഷകർ ഓരോ തവണ നല്ല അഭിപ്രായം പറയുമ്പോഴും അതൊരു പുരസ്കാരമായിട്ടാണ് ഞാൻ ഹൃദയപൂർവം സ്വീകരിക്കുന്നത്.
സർക്കാർ തലത്തിലെ അംഗീകാരത്തിലും വളരെ സന്തോഷം. ആറാമത്തെ സംസ്ഥാന അവാർഡാണിത്. ഉള്ളൊഴുക്കില്‍ പാർവതി ഓപ്പോസിറ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞത്. പാർവതിയും മികച്ച പ്രകടനം തന്നെയായിരുന്നു.” ഉർവശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: