മമ്മൂട്ടി സാറിന് അവാർഡ് കൊടുക്കാത്തതിന്റെ പേരിൽ മോശം കമന്റുകളാണ് വരുന്നത്. മതത്തിന്റെ പേരിലും, ബിജെപി സർക്കാർ ആയതിനാലുമാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തത് എന്നിങ്ങനെയാണ് കമന്റുകൾ. എനിക്ക് ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്.
ഈ അവാർഡ് പ്രഖ്യാപന കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. സൗത്ത് ജൂറിയിൽ ഞാനും അംഗമാണ്. എന്റെ മുന്നിൽ മലയാളത്തിൽ നിന്നുള്ള സിനിമകൾ വന്നതാണ്. ഞാൻ ആദ്യമായാണ് ഒരു നാഷണൽ ജൂറിയിൽ പോകുന്നത്.അതുകൊണ്ടുതന്നെ വളരെ ഗൗരവമായാണ് അതിനെ സമീപിച്ചതും. നഷ്ടപ്പെട്ടുപോയ സിനിമ തിരിച്ചുവിളിച്ച സംഭവം വരെ ജൂറിയിൽ ഉണ്ടായിട്ടുണ്ട്. അതെനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇത്രയധികം ശ്രദ്ധിച്ചിട്ടും എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്നായിരിക്കും എല്ലാവരുടെയും ചോദ്യം. അതിന് ഉത്തരമുണ്ട്.
ജൂറിയിൽ രാഷ്ട്രീയമോ മതമോ ഇല്ലെന്നും മമ്മൂട്ടി ചിത്രങ്ങൾ മനപ്പൂർവ്വം അയക്കാതിരുന്നിട്ട് ബിജെപി സർക്കാരിന്റെ തലയിൽ കുറ്റം കെട്ടിവെക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തണമെന്നും സംവിധായകൻ തുറന്നടിച്ചു.2022ൽ കേരളത്തിൽ നിന്നും സൗത്തിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. ഈ ലിസ്റ്റ് മമ്മൂട്ടി സാറിന്റെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത് .സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് പടച്ചുവിടുകയാണ്. ‘മമ്മൂട്ടിക്ക് കിട്ടില്ല, ബിജെപി സർക്കാർ കൊടുക്കില്ല’ എന്നൊക്കെ ചർച്ച ചെയ്യുകയാണ്. ആരാണ് മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത്? അതിന്റെ പഴി മുഴുവൻ ബിജെപി സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ആരാണ് എന്ന് കണ്ടുപിടിക്കണം.
കള്ളത്തരം പറഞ്ഞ് സർക്കാരിനെ ചിലർ അധിക്ഷേപിക്കുകയാണ്. ഞാൻ അവിടെ ജൂറി ആയിരുന്നതുകൊണ്ട് പറയുകയാണ്, രാഷ്ട്രീയത്തിന്റെ പേരിൽ സർക്കാരിന്റെ യാതൊരുവിധ ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ല. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. അനുരാഗ് ഠാക്കൂർ ജൂറിയ അംഗങ്ങളെ വിളിച്ചു നടത്തിയ ചർച്ചയിൽ ഒന്നും ഏതെങ്കിലും സിനിമയ്ക്ക് പുരസ്കാരം കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും സിനിമകൾ നേരിടുന്ന പ്രശ്നം എന്താണെന്ന് മാത്രമാണ് അന്ന് അദ്ദേഹം ചോദിച്ചത്. ഇതിൽ ഇടപെടൽ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ ഭാഗത്തുനിന്ന് ആയിരിക്കില്ല,സർക്കാരിന്റെ പുറത്തുനിന്നും ആയിരിക്കും. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ദേശീയ അവാർഡിന് അയക്കാതിരുന്നത് ആരെന്ന് കണ്ടെത്തണം. എന്തെങ്കിലും സത്യമുണ്ടോ എന്നറിഞ്ഞിട്ട് വേണം ഒരു സർക്കാരിനെ കുറ്റം പറയാൻ”-പത്മകുമാർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: