കോട്ടയം: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം അടക്കം തള്ളുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കര്‍ക്കശമാക്കി. മാലിന്യം തള്ളുന്ന കേസുകളില്‍ ബാങ്ക് ഗ്യാരണ്ടിയോടെ മാത്രമേ മാലിന്യം കയറ്റിവന്ന വാഹനം വിട്ടു കൊടുക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നമ്പര്‍ പ്ലേറ്റോ ലൈറ്റുകളോ ഇല്ലാതെ രാത്രിയിലാണ് പലപ്പോഴും കക്കൂസ് മാലിന്യമടക്കം ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നത്. ഗുണ്ടാ ലിസ്റ്റിലും മറ്റുമുള്ള സാമൂഹ്യവിരുദ്ധരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. തങ്ങളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായാണ് മാലിന്യം തള്ളുന്ന ക്വൊട്ടേഷന്‍ എടുക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാത്രി പായുന്ന വാഹനങ്ങള്‍ പലപ്പോഴും സിസിടിവിയിലും പതിയാറില്ല. പോലീസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതിനാല്‍ ഇത്തരക്കാരെ പിടികൂടുന്നതും എളുപ്പമല്ലായിരുന്നു. പിടികൂടിയാല്‍ തന്നെ നിയമത്തിന്റെ പഴുതുപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ വാഹനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കര്‍ക്കശ വ്യവസ്ഥകള്‍ ഹൈക്കോടതി മുന്നോട്ടുവച്ചതോടെ പോലീസിനും ഇടപെടാതിരിക്കാന്‍ നിര്‍വാഹമില്ലാതായി.ഇത്തരം കാര്യങ്ങള്‍ക്ക് വാഹനം ലഭ്യമല്ലാത്ത സാഹചര്യവും ഇപ്പോഴുണ്ട്. ഇത് അനധികൃത മാലിന്യ നീക്കം കുറയ്ക്കും എന്നാണ് പോലീസിന്റെയും നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: