ധാക്ക : ബംഗ്ലാദേശിൽ രാജ്യത്ത് ന്യുനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആക്രമങ്ങളിൽ ഇന്ത്യ ഉൾപ്പടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് യൂനുസ് ക്ഷേത്രത്തിലെത്തിയത് .’രാജ്യത്ത് മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സ്ഥാപിക്കേണ്ടതുണ്ട്. അതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തുള്ള എല്ലാവരും ബംഗ്ലാദേശ് പൗരരാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്ക് എല്ലാ പൗരൻമാരും അർഹരാണ്’. -യുനൂസ് പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ ഹിന്ദു, ബുദ്ധമതം, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ, ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്ത് എന്നിവരുടെ പ്രതിനിധികളുമായി മുഹമ്മദ് യൂനുസ് ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട് .ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം മാത്രം രാജ്യത്തെ 52 ജില്ലകളിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ ഏകദേശം 205 ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തെ പലതെരുവുകളും ഇപ്പോഴും കലാപകാരികൾ കൈയ്യടിക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മതന്യുനപക്ഷങ്ങളുടെ പ്രതിനിധികളുമായുള്ള മുഹമ്മദ് യൂനുസിന്റെ ചർച്ച ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: