കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് ഫണ്ട് തട്ടിപ്പില്‍ നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഉപാധ്യക്ഷന്‍ ബി ഗോപകുമാര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് അവിശ്വാസപ്രമേയത്തിന് ഇടതുപക്ഷം നീക്കം നടത്തുന്നു. നഗരസഭയിലെ മുന്‍ ക്ലാര്‍ക്ക് അഖില്‍ വര്‍ഗീസ് പെന്ഷന് ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം. നിലവില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
അതേ സമയം സിപിഎം -കോണ്‍ഗ്രസ് ഒത്തുകളിയാണ് കോട്ടയം നഗരസഭയില്‍ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍ ആരോപിച്ചു. കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. പെന്ഷന് വിഭാഗത്തില്‍ പ്രായോഗിക പരിചയമില്ലാത്തയാളെ നിയോഗിച്ച ശേഷം അവര്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ സ്ഥലം മാറിയ അഖിലിന് അവിടെ വരാന്‍ അവസരം നല്‍കിയത് കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടാണെന്ന് ലിജിന്‍ലാല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: